NATIIONAL

ഓപ്പണിങ്ങിൽ സെഞ്ചറി കൂട്ടുകെട്ട്, തൊടാനാകാതെ രാജസ്ഥാൻ ബോളർമാർ‍, വമ്പൻ വിജയലക്ഷ്യമുയർത്തി ലക്നൗ, വഴി മുടക്കുമോ?


ജയ്പുർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് വമ്പൻ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം. ഓപ്പണർമാരായ മിച്ചൽ മാർഷും ജോഷ് ഇംഗ്ലിഷും അർധ സെഞ്ചറികൾ നേടി. 57 പന്തുകൾ നേരിട്ട മിച്ചൽ മാർഷ് അഞ്ച് സിക്സുകളും 11 ഫോറുകളുമുൾപ്പടെ 96 റൺസെടുത്തു. 29 പന്തുകളിൽനിന്ന് ജോഷ് ഇംഗ്ലിഷ് 60 റൺസടിച്ചും പുറത്തായി. 23 പന്തിൽ 35 റൺസടിച്ച ക്യാപ്റ്റൻ ഋഷഭ് പന്തും ലക്നൗവിനായി തിളങ്ങി.11 പന്തിൽ 16 റൺസടിച്ച താരത്തെ യഷ് രാജിന്റെ പന്തിൽ ഡോനോവൻ ഫെരേര ക്യാച്ചെടുത്തു പുറത്താക്കി. ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് മിച്ചൽ മാർഷ് തകർത്തടി തുടർന്നതോടെ ലക്നൗ 200 കടന്നു. 35 റൺസടിച്ച ഋഷഭ് പന്ത് റൺഔട്ടായാണു മടങ്ങിയത്. പിന്നാലെ മിച്ചൽ മാര്‍ഷിനെ യശസ്വി ജയ്സ്വാൾ റൺഔട്ടാക്കി. ആയുഷ് ബദോനി നേരിട്ട ആദ്യ പന്തിൽ ബോൾഡായി. ജോഫ്ര ആർച്ചർക്കാണു വിക്കറ്റ്. പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാന് ഇന്ന് ജയം അനിവാര്യമാണ്. അതേസമയം പട്ടികയിലെ അവസാന സ്ഥാനക്കാരായ ലക്നൗ വിന് ഇനി പ്ലേ ഓഫ് സാധ്യതകളില്ല.


Source link

Back to top button