NEWS

‘സൗജന്യ യാത്ര കെഎസ്‌ആർടിസിക്ക് അധിക ബാദ്ധ്യതയാകും, ജീവനക്കാർക്ക് എങ്ങനെ ശമ്പളം നൽകുമെന്ന് സർക്കാർ വ്യക്തമാക്കണം’


തിരുവനന്തപുരം: സ്‌ത്രീകളുടെ സൗജന്യ യാത്ര കെഎസ്‌ആർടിസിക്ക് അധിക ബാദ്ധ്യത വരുത്തുമെന്ന് മുൻ മന്ത്രിയും എൽഡിഎഫ് കൺവീനറുമായ ടി പി രാമകൃഷ്‌ണൻ. വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ‘സ്‌ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിനോട് എൽഡിഎഫിന് യോജിപ്പാണ്. പക്ഷേ, വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കുമെന്നും ശമ്പളം കൃത്യമായി നൽകുന്നതിലും ഉറപ്പുവരുത്തണം. ആശാവർക്കർമാർക്ക് യുഡിഎഫ് വാഗ്‌ദാനം ചെയ്‌ത 21,000 രൂപ നൽകണം. 3,000 രൂപ വർദ്ധിപ്പിച്ചത് സ്വാഗതാർഹമാണ്.


Source link
NEWS

Back to top button