test del 3
പടക്കം പൊട്ടിത്തെറിച്ചപ്പോൾ കുട്ടികൾ ഓടി, അമാൻ വീണു; 9 വയസ്സുകാരന്റെ മരണം – സിസിടിവി ദൃശ്യം പുറത്ത്

കണ്ണൂർ ∙ അഴീക്കോട് പടക്കം പൊട്ടി 9 വയസ്സുകാരൻ മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഗ്രൗണ്ടിൽ ആറ് കുട്ടികൾ ചേർന്ന് പടക്കത്തിനു തീ കൊളുത്തുന്നത് ദൃശ്യങ്ങളിൽ കാണാം. പടക്കം പൊട്ടിത്തെറിച്ചപ്പോൾ കുട്ടികൾ ഓടി രക്ഷപ്പെട്ടു. ഒരു കുട്ടി മാത്രം വീണുപോകുന്നതും ഈ കുട്ടിയെ മറ്റ് കുട്ടികൾ എടുക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എടുക്കാൻ സാധിക്കാതെ വന്നതോടെ എല്ലാവരും ഇവിടെ നിന്ന് ഓടിമാറുകയായിരുന്നു.കഴിഞ്ഞ ദിവസം അയൽവീട്ടിൽ വിവാഹത്തോടനുബന്ധിച്ച് പടക്കം പൊട്ടിച്ചിരുന്നു. ഇവിടെ നിന്ന് പൊട്ടാത്ത പടക്കങ്ങളും തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനങ്ങളിലെ പൊട്ടാത്ത പടക്കങ്ങളും കുട്ടികൾ ശേഖരിച്ചിരുന്നു. ഈ പടക്കങ്ങളിലെ വെടിമരുന്ന് ശേഖരിച്ച് പിറന്നാൾ ആഘോഷങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന പോപ്പറിന്റെ കുറ്റിയിൽ നിറച്ചു. കുറ്റി മൈതാനത്തെ ചെങ്കല്ലുകൾക്കിടയിൽ വച്ച് തീ കൊളുത്തുകയായിരുന്നു. ചെങ്കല്ലുൾപ്പെടെ പൊട്ടിത്തെറിച്ചു. അമാന് മുഖത്താണ് പരുക്കേറ്റത്. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കലും രക്ഷിക്കാനായില്ല. വായിപ്പറമ്പ് വെസ്റ്റ് യുപി സ്കൂൾ വിദ്യാർഥിയായിരുന്നു.
Source link


