NEWS

പി എസ് പ്രശാന്തിന്റെ കാലത്തെ ശബരിമലയിലെ സ്വർണം പൂശലിൽ വിജിലസ് അന്വേഷണം വേണമെന്ന് എസ്‌ഐടി


തിരുവനന്തപുരം: പി എസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റായിരുന്ന സമയത്തെ ശബരിമലയിലെ സ്വർണം പൂശലിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് വിജിലൻസ് അന്വേഷണം ശുപാർശ ചെയ്തിരിക്കുന്നത്.
എന്നാൽ സ്വർണനഷ്ടം വന്നിട്ടില്ലെന്നും നടപടിക്രമങ്ങളിലാണ് വീഴ്ച സംഭവിച്ചതെന്നും അതിനാലാണ് വിജിലൻസ് അന്വേഷിക്കേണ്ടതെന്നുമാണ് എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നത്. ജംഷഡ്പൂരിലെ ലാബിൽ നടക്കുന്ന പരിശോധനയിലെ ഫലം വന്നശേഷം ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനം എടുക്കും. സ്വർണനഷ്ടം വന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകുക. ജംഷഡ്പൂരിലെ ലാബിൽ നടക്കുന്ന പരിശോധനയിലെ ഫലം ലഭിക്കുന്നതോടെ സ്വർണനഷ്ടം ഉണ്ടായിട്ടുണ്ടോ, ഉണ്ടെങ്കിൽ എത്ര നഷ്ടപ്പെട്ടു എന്നുള്ള കാര്യങ്ങളിൽ വ്യക്തത വരും. അതിനിടെ,ശബരിമലയിലെ അഷ്ടാഭിഷേകപൂജയ്‌ക്ക് സാധനങ്ങൾ വാങ്ങുന്നതിലും നിത്യപൂജയ്‌ക്കുള്ള ദ്രവ്യങ്ങൾ എത്തിക്കാനും കൊല്ലം സ്വദേശി സുനിൽകുമാ‌ർ എന്ന സുനിൽസ്വാമിയെ ദീർഘനാളായി ചുമതലപ്പെടുത്തിയതിൽ ക്രമക്കേടുള്ളതായി ഹൈക്കോടതി കഴിഞ്ഞദിവസം സംശയം പ്രകടിപ്പിക്കുകയും ചെയ്തു.


Source link
NEWS

Back to top button