NEWS

യുഡിഎഫ് മന്ത്രിമാർക്ക് 13-ാം നമ്പർ കാർ പേടി? എന്നാൽ ഈ എൽഡിഎഫ് മന്ത്രിമാർ ധെെര്യത്തോടെ തിരഞ്ഞെടുത്തു


തിരുവനന്തപുരം: 13-ാം നമ്പർ കാർ തിരഞ്ഞെടുക്കാതെ വിഡി സതീശൻ സർക്കാരിലെ മന്ത്രിമാർ. പുതിയ മന്ത്രിമാർ 13-ാം നമ്പർ കാർ വേണ്ടെന്ന് പറഞ്ഞതായാണ് റിപ്പോർട്ട്. കഴിഞ്ഞ സർക്കാരിലെ കൃഷി മന്ത്രി പി പ്രസാദാണ് 13-ാം നമ്പർ കാർ ഉപയോഗിച്ചിരുന്നത്. ടൂറിസം വകുപ്പാണ് മന്ത്രിമാർക്ക് കാർ അനുവദിക്കുന്നത്. സാധാരണയായി കഴിഞ്ഞ സർക്കാർ ഉപയോഗിച്ച കാറുകൾ ഒരുക്കി നൽകുകയാണ് പതിവ്. ഇത്തവണ മന്ത്രിമാരിൽ പലരും 13-ാം നമ്പർ കാർ വേണ്ടെന്ന് അധികൃതരെ അറിയിച്ചതായാണ് വിവരം. മന്ത്രിമാർ ആവശ്യപ്പെടുന്നത് അനുസരിച്ച് നമ്പർ നൽകുന്നതാണ് പതിവ്. ഷിബു ബേബി ജോൺ 51-ാം നമ്പർ ആണ് ആവശ്യപ്പെട്ടതെന്നാണ് വിവരം. ഒ ജെ ജനീഷ് 10-ാം നമ്പറും രമേശ് ചെന്നിത്തല ഒമ്പതാം നമ്പറും ആവശ്യപ്പെട്ടിട്ടുണ്ട്.


Source link
NEWS

Back to top button