CINEMA
ഡയലോഗ് പഠിപ്പിച്ചത് ടൊവിനോ ചേട്ടൻ, ‘അതിരടി’യിൽ പ്രേക്ഷകർ തിരിച്ചറിഞ്ഞു; മോഡലിംഗ് സിനിമയിലെത്തിച്ച ആൻമിയ

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ നായകന്മാരായി നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത ’അതിരടി’ എന്ന ചിത്രം തിയേറ്ററുകളിൽ വലിയ വിജയമാണ് നേടുന്നത്. ഡോ. അനന്തു എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്ന് നിർമിച്ച ചിത്രത്തിൽ ദർശന രാജേന്ദ്രൻ, റിയ ഷിബു, സെറിൻ ശിഹാബ് എന്നിവരാണ് നായികമാർ. മൾട്ടി സ്റ്റാർ ചിത്രത്തിൽ താരങ്ങൾക്കൊപ്പം മത്സരിച്ച് അഭിനയിച്ച ഒരു ബാലതാരം ഏറെ ജനശ്രദ്ധനേടിയിരുന്നു. ചിത്രത്തിൽ ടൊവിനോയുടെ മകളായി അഭിനയിച്ച ആൻമിയ ആന്റണിയാണ് അത്. എറണാകുളം ഉദയംപേരൂർ കണ്ടനാട് സ്വദേശിയായ ഈ 11കാരിയാണ് ദേവൂ എന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചത്. തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ച് കേരളകൗമുദി ഓൺലെെനോട് സംസാരിക്കുകയാണ് ആന്റണി – ലൗലിൻ ദമ്പതികളുടെ മകൾ ആൻമിയ.
Source link


