test del 4 copy of del 3
പ്രായക്കുറവും ഓർമശക്തിയും കരുത്ത്; ബജറ്റിന്റെ പണിപ്പുരയിൽ സതീശൻ, പ്രതീക്ഷിക്കാം ‘വിസ്മയം’? വെല്ലുവിളികളും ഒട്ടേറെ

ആദ്യ മന്ത്രിസഭാ യോഗത്തിൽതന്നെ ജനകീയ പ്രഖ്യാപനങ്ങളുമായി വി.ഡി. സതീശൻ സർക്കാർ ‘വിസ്മയം’ കാണിച്ചു. പക്ഷേ, തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങൾ പാലിക്കാൻ വി.ഡി.എസ് സർക്കാരിന് മുന്നിലുള്ളത് കനത്ത വെല്ലുവിളികൾ. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെ സൗജന്യ ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്’, 3000 രൂപ ക്ഷേമ പെൻഷൻ, യുവാക്കൾക്കു സംരംഭങ്ങൾ ആരംഭിക്കാൻ 5 ലക്ഷത്തിന്റെ പലിശരഹിത വായ്പ, കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ എന്നീ വാഗ്ദാനങ്ങളാണ് ഇനി പ്രധാനമായും നടപ്പാക്കാനുള്ളത്. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ അതിവേഗം ഇവ നടപ്പാക്കുക എളുപ്പമല്ല. പ്രായക്കുറവും ഓർമശക്തിയുംഎന്നാൽ, താരതമ്യേന പ്രായക്കുറവും ഓർമശക്തിയുമാണ് സതീശന്റെ അനുകൂലഘടകങ്ങൾ. ബജറ്റിന്റെ പണിപ്പുരയിലേക്കു മുഖ്യമന്ത്രി കടന്നുകഴിഞ്ഞു. പുതുയുഗ യാത്രയ്ക്കിടെ ലഭിച്ച ഒട്ടേറെ നിർദേശങ്ങൾ ബജറ്റിൽ കടന്നുവരും. ഇന്ധനവില കുറയ്ക്കുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നതിന് ധവളപത്രം പുറത്തിറക്കുമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. വിശദാംശം ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.
Source link


