test del 4 copy of del 3
ഠ വട്ടത്തിൽ മുഖ്യനും 2 മന്ത്രിമാരും; ‘ബോൾ എവിടെ ചേട്ടാ?’: വാഗ്ദാനങ്ങൾ പാലിക്കാൻ മന്ത്രിയെത്തും

മാള ∙ ഒരു അവയ്ലബിൾ മന്ത്രിസഭ വേണമെന്ന് തോന്നിയാൽ മുഖ്യമന്ത്രി വി.ഡി.സതീശന് കാര്യങ്ങൾ കുറച്ചുകൂടി ഈസിയാണ്. തന്റെ മണ്ഡലത്തിന്റെ അതിർത്തിയായ കൊടുങ്ങല്ലൂരിലെത്തിയാൽ മന്ത്രി ഒ.ജെ.ജനീഷിനെയും കൊടുങ്ങല്ലൂരിന്റെ മണ്ഡലാതിർത്തിയിൽനിന്ന് റോജി എം.ജോണിനെയും ലഭ്യമാകും. മുഖ്യമന്ത്രി ഉൾപ്പെടെ 3 മന്ത്രിമാർ ഒരു വട്ടത്തിനുള്ളിൽ. ജനീഷ് പ്രതിനിധീകരിക്കുന്ന കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലുൾപ്പെടുന്ന പൊയ്യയുടെയും കൊടുങ്ങല്ലൂർ നഗരസഭയുടെയും അതിർത്തിയാണ് മുഖ്യമന്ത്രി പ്രതിനിധീകരിക്കുന്ന പറവൂർ നിയമസഭാ മണ്ഡലം.ജനീഷിന്റെ ജന്മനാട്ടിൽ ആഹ്ലാദാരവം (ഒ.എ.അരുൺ ബാബു ) മാള ∙ ആപത്തിലും ആഹ്ലാദത്തിലും കൈത്താങ്ങായി ഓടിയെത്തുന്ന ‘അയൽവീട്ടിലെ പയ്യൻ’ മന്ത്രിയായി സ്ഥാനമേൽക്കുന്നത് ടിവിയിൽ കൺനിറയെ കണ്ട് ഒ.ജെ.ജനീഷിന്റെ ജന്മനാടായ കുഴൂർ. സത്യപ്രതിജ്ഞ നേരിൽ കാണാൻ തലേന്നു തന്നെ തിരുവനന്തപുരത്തേക്ക് പോയ കുഴൂരുകാർ വിവിധ സമൂഹ മാധ്യമങ്ങളിലൂടെ ‘ലൈവ്’ നൽകിയും ചിലർ സത്യവാചകം ചൊല്ലുന്നത് റെക്കോർഡ് ചെയ്തു നൽകിയും തങ്ങളുടെ യുവ മന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നാട്ടിലെത്തിച്ചു. ഇതോടൊപ്പം ജീവിത പ്രതിസന്ധികളെ അതിജീവിച്ചെത്തിയ പ്രിയപ്പെട്ടവനുള്ള അംഗീകാരം നാട് അടിമുടി ആഘോഷമാക്കി.ഓരോരുത്തരുടെയും ഊഴം കഴിയുമ്പോൾ അടുത്തത് ജനീഷിന്റേതാകുമെന്ന പ്രതീക്ഷയിൽ കസേരയിൽ നിന്ന് എഴുന്നേൽക്കാതെ ഇവർ ആ സുവർണ നിമിഷത്തിനു കാത്തിരിക്കുകയായിരുന്നു. ജനീഷിന്റെ ഊഴം വന്നതോടെ വലിയമ്മയും അമ്മായിയും സന്തോഷത്താൽ ആർപ്പു വിളിച്ചു. പിന്നാലെ കസേരയിൽ നിന്നെഴുന്നേറ്റ് കയ്യടിച്ചു. സന്തോഷമടക്കാനാവാതെ ഇരുവരുടെയും കണ്ണു നിറഞ്ഞിരുന്നു. ‘‘ഒടുവിൽ അവൻ അർഹതയുള്ള സ്ഥാനത്തെത്തി’’ – സത്യവാചകം ചൊല്ലി ജനീഷ് തിരിച്ചു നടക്കുന്നതു നോക്കി വലിയമ്മ സതീദേവി തൊണ്ടയിടറി പറഞ്ഞു. ഏഴാം ക്ലാസ് വരെ തറവാട്ടു വീട്ടിലായിരുന്നു മാതാപിതാക്കൾക്കും സഹോദരനുമൊപ്പം ജനീഷ് കഴിഞ്ഞിരുന്നത്. തറവാട്ടിലെ പുതുതലമുറക്കാരും സത്യപ്രതിജ്ഞയ്ക്കു സാക്ഷികളാകാൻ തിരുവനന്തപുരത്തുണ്ടായിരുന്നു.
Source link


