test del 4 copy of del 3

പമ്പിൽനിന്ന് പെട്രോൾ വാങ്ങിയ സ്ത്രീ ആര് ?; തീപിടിത്തത്തിനു കാരണം വാഹനത്തിന്റെ തകരാറല്ല, ഗർഭിണി മരിച്ച കേസിൽ വഴിത്തിരിവ്


കോഴിക്കോട് ∙ പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. തീപിടിത്തം ആസൂത്രിതമെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. മരിച്ച സോനയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്. അപകടത്തിനു മുൻപ് ഒരു സ്ത്രീ പെട്രോൾ വാങ്ങിയതിന്‍റെ തെളിവ് കിട്ടിയെന്ന് പൊലീസ് പറയുന്നു. ഇതാരാണെന്ന് സ്ഥിരീകരിക്കാനുള്ള അന്വേഷണത്തിലാണ് പൊലീസ്. വാഹനത്തിന്റെ തകരാർ അല്ല തീപിടിത്തത്തിനു കാരണമെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. തീ പടർന്നത് എൻജിനിൽ നിന്നല്ല എന്നും മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. കാറിൽ പെട്രോളുമായി പോകവേയായിരുന്നു തീപിടിത്തമെന്നാണ് സൂചന.നടുവണ്ണൂർ റോഡിനു സമീപം കന്നാസുമായി പോകുന്ന സിസിടിവിയിൽ പതിഞ്ഞ സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സിസിടിവിയിലെ ദൃശ്യങ്ങൾ ഇന്നു കൂടുതൽ പരിശോധനക്ക് വിധേയമാക്കും. കാറിന്റെ പിൻഭാഗത്തുനിന്നു തീ പടർന്നെന്നും ശബ്ദം കേട്ടതായും സംഭവ ദിവസം സ്ഥലത്തെത്തിയവർ പൊലീസിനോട് പറഞ്ഞിരുന്നു. വാഹനം ഓടിച്ച കക്കറമുക്ക് പൂവത്തും ചാലിൽ രജിൻ ലാലിന്റെ ശരീരത്തിന്റെ പിൻഭാഗത്താണു കൂടുതലായി പൊള്ളലേറ്റത്. പെട്രോളിന്റെ സാധ്യത പൊലീസ് തള്ളിക്കളയാത്ത സാഹചര്യത്തിൽ സംഭവത്തിൽ ദുരൂഹതയേറി. സംഭവ ദിവസം ഉച്ചയ്ക്ക് 12 മുതൽ രാത്രി 7.30 വരെ സോന വാല്യക്കോടുള്ള മാതൃസഹോദരിയുടെ വീട്ടിലായിരുന്നു. ഭർത്താവ് രജിൻ ലാൽ കാറിൽ അവിടെ ഇറക്കിയതായും രാത്രി 7.30ന് വന്നു തിരികെക്കൂട്ടിയെന്നും ബന്ധുവായ യുവതിയുടെ മൊഴിയുണ്ട്. അന്നു വൈകിട്ട് തന്റെയൊപ്പം പേരാമ്പ്രയിൽ പോയി സാധനങ്ങൾ വാങ്ങി. താൻ ഫാൻസി ഷോപ്പിലും പലചരക്കുകടയിലും കയറിയ സമയത്ത് സോന എവിടെപ്പോയെന്ന് അറിയില്ലെന്നും യുവതി പറഞ്ഞിരുന്നു. തിരികെവന്ന ശേഷമാണു രജിൻലാലിന് ഒപ്പം സോന മടങ്ങിപ്പോയതെന്നും യുവതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ പൊള്ളലേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രജിൻ ലാലിന്റെ മൊഴി അന്വേഷണത്തിൽ നിർണായകമാകും. 


Source link

Back to top button