test del 5 copy of del 3

പിണറായി ഇരുന്ന സീറ്റിൽ സതീശൻ, ബാലഗോപാലിന്റെ മുറിയിൽ ചെന്നിത്തല; പഴയ ഓഫിസ് തിരിച്ചുകിട്ടി കുഞ്ഞാലിക്കുട്ടി


തിരുവനന്തപുരം ∙ പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉൾപ്പെടെയുള്ള 6 മന്ത്രിമാർ സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിൽ കസേരയുറപ്പിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഓഫിസ് മുറികൾ അനുവദിച്ച് പൊതുഭരണ വകുപ്പിന്റെ അനൗദ്യോഗിക ഉത്തരവിറങ്ങി. മന്ത്രിമാരുടെ സൗകര്യം കൂടി പരിഗണിച്ച് പിന്നീട് ഓഫിസുകളിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം.ഇതിന് എതിർഭാഗത്തുള്ള 149–ാം നമ്പർ മുറി മുസ്‌ലിംലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് 10 വർഷത്തിനു ശേഷം തിരികെ ലഭിച്ചു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരിക്കെ ഉപയോഗിച്ച അതേ മുറി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിയായ ഇ.പി.ജയരാജനാണ് ഈ മുറി അനുവദിച്ചത്. അദ്ദേഹം രാജിവച്ചു പോയപ്പോൾ ഇടക്കാലത്ത് മന്ത്രി എ.സി.മൊയ്തീൻ ഈ മുറി ഉപയോഗിച്ചിരുന്നു. എന്നാൽ, രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ലാവണമായിരുന്നു ഈ മുറി.നോർത്ത് സാൻഡ്‌വിച്ച് ബ്ലോക്കിലെ മൂന്നാംനിലയിൽ കെപിസിസി പ്രസിഡന്റ് കൂടിയായ മന്ത്രി സണ്ണി ജോസഫിന് ഓഫിസ് അനുവദിച്ചപ്പോൾ രണ്ടാംനിലയിലാണ് ഘടകക്ഷി മന്ത്രിയായ അനുപ് ജേക്കബ്. സെക്രട്ടേറിയറ്റിലെ മെയിൻ ബ്ലോക്കിലെ ഒന്നാംനിലയിലാണ് മന്ത്രിമാരായ സി.പി.ജോണിന്റെയും എ.പി.അനിൽകുമാറിന്റെയും ഓഫിസുകൾ. വയനാട്ടിൽ നിന്നുള്ള ഏക മന്ത്രിയായ ടി.സിദിഖിന് സൗത്ത് ബ്ലോക്കിലെ രണ്ടാംനിലയിലാണ് ഓഫിസ്. കെ.എ.തുളസി മൂന്നാംനിലയിലും.


Source link

Back to top button