NATIIONAL
അഫ്ഗാൻ പരമ്പര: ഇന്ത്യൻ ടീമിനെ ഇന്നു പ്രഖ്യാപിക്കും; സഞ്ജു ഏകദിനത്തിലേക്ക് തിരിച്ചെത്തും? പ്രതീക്ഷയോടെ ലക്നൗ താരം

ഗുവാഹത്തി ∙ അഫ്ഗാനിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്നു പ്രഖ്യാപിക്കും. ഒരു ടെസ്റ്റും 3 ഏകദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ജൂൺ 6 മുതൽ 10 വരെ മുല്ലൻപുരിലാണ് ടെസ്റ്റ്. 14, 17, 20 തീയതികളിൽ നടക്കുന്ന ഏകദിന മത്സരങ്ങൾക്ക് യഥാക്രമം ധരംശാല, ലക്നൗ, ചെന്നൈ സ്റ്റേഡിയങ്ങൾ വേദിയാകും. ശുഭ്മൻ ഗിൽ ആയിരിക്കും ഇരു ടീമുകളുടെയും ക്യാപ്റ്റൻ. ഏകദിന പരമ്പരയിലൂടെ വിരാട് കോലിയും രോഹിത് ശർമയും ദേശീയ ടീമിൽ തിരിച്ചെത്തും. ഏകദിന സ്ക്വാഡിൽ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ഇടംപിടിച്ചേക്കുമെന്നാണ് സൂചന.2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലാണ് സഞ്ജു അവസാനമായി ഏകദിന ടീമിൽ ഭാഗമായത്. 16 ഏകദിന മത്സരങ്ങളിൽനിന്നായി 56.66 ശരാശരിയിൽ 510 റൺസാണ് സഞ്ജുവിന്റെ നേട്ടം. ഏകദിനത്തിൽ തഴയപ്പെട്ടാലും ടെസ്റ്റിൽ പന്ത് തന്നെ ഒന്നാം വിക്കറ്റ് കീപ്പറായി തുടരും. യുവതാരം ധ്രുവ് ജുറേലിനായിരിക്കും ടെസ്റ്റിൽ രണ്ടാം വിക്കറ്റ് കീപ്പറുടെ റോൾ.പ്രതീക്ഷയോടെ പ്രിൻസ്
Source link


