test del 1

‘ഞാൻ മൂന്ന് തവണ മരിച്ചു, അപ്പോൾ എല്ലാം കണ്ടത് ഒരേ കാര്യം’; വെളിപ്പെടുത്തി നാസയിലെ മുൻ ശാസ്ത്രജ്ഞ

മൂന്ന് തവണ മരണത്തെ മുഖാമുഖം കണ്ട നാസയിലെ മുൻ ശാസ്ത്രജ്ഞയുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സമുദ്ര ശാസ്ത്രജ്ഞയായ ഇൻഗ്രിഡ് ഹോങ്കയുടെ അനുഭവമാണ് ഇത്. മൂന്ന് തവണ മരിച്ച് തിരിച്ചുവന്നതായി ഈ 55കാരി അവകാശപ്പെടുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

‘മൂന്ന് തവണ ഞാൻ മരിച്ച് തിരിച്ചുവന്നിട്ടുണ്ട്. ആദ്യത്തെ സംഭവം നടക്കുമ്പോൾ എനിക്ക് രണ്ട് വയസ് മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് കൊളംബിയയിലെ ബൊഗോട്ടയിലാണ് ഞാൻ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്നത്. വീട്ടിലെ ഒരു ഐസ് വാട്ടർ ടാങ്കിൽ വീണത്തിന് ശേഷം ശ്വസിക്കാൻ പോലും കഴിഞ്ഞില്ല. ആദ്യം പേടിച്ചെങ്കിലും ആ ഭയം വളരെ പെട്ടെന്ന് മാറി. പെട്ടെന്ന് ഒരു ശാന്തതയാണ് തോന്നിയത്. ശരീരവുമായി ബന്ധമില്ലാത്ത അവസ്ഥയിലായിരുന്നു.

മനുഷ്യർ ഇതുവരെ അനുഭവിക്കാത്ത തികച്ചും വ്യത്യസ്തമായ ബോധാവസ്ഥയിൽ ഞാൻ എത്തിയത് പോലെ തോന്നി. സ്‌നേഹം, സമാധാനം എന്നിവ നിറഞ്ഞ ഒരു പ്രത്യേക അനുഭവം ഉണ്ടായി. വെള്ളത്തിൽ അബോധാവസ്ഥയിലായിരുന്നെങ്കിലും ഞാൻ ദൂരെയായി അമ്മ നിൽക്കുന്നത് കണ്ടു. സംസാരിക്കാതെ തന്നെ അമ്മയുമായി ആശയവിനിമയം നടത്താൻ എനിക്ക് കഴിഞ്ഞു.

പിന്നീട് അമ്മ വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ ടാങ്കിൽ എന്നെ കാണുകയും രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീട് 25-ാം വയസിലാണ് അടുത്ത സംഭവം നടന്നത്. ഒരു വാഹനാപകടത്തിൽ. മുന്നാമത്തേത് 52-ാം വയസിലാണ്. അത് ഒരു ശസ്ത്രക്രിയയ്ക്കിടെയായിരുന്നു. ഈ മൂന്ന് തവണയും ആദ്യത്തെ തവണ തോന്നിയ സമാനമായ രീതിയിലുള്ള അനുഭവമാണ് ഉണ്ടായത്. ഭയം അപ്രത്യക്ഷമാവുകയും ശരീരത്തിൽ നിന്ന് വേറിട്ട് മാറി ശാന്തമായ അവസ്ഥയിൽ പ്രവേശിച്ചതുപോലെയും തോന്നി’- ഇൻഗ്രിഡ് ഹോങ്ക വ്യക്തമാക്കി.


Source link

Back to top button