test del 5 copy of del 3

മുൻ എംഎൽഎ എ.കെ.മണി അപകടത്തിൽപെട്ടത് സത്യപ്രതിജ്ഞച്ചടങ്ങിന് പോകുമ്പോൾ


മൂന്നാർ / കോന്നി ∙ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞച്ചടങ്ങിൽ പങ്കെടുക്കാനായി മൂന്നാറിൽനിന്നു തിരുവനന്തപുരത്തേക്കുപോയ മുൻ ദേവികുളം എംഎൽഎ എ.കെ.മണിയടക്കമുള്ളവർ സഞ്ചരിച്ച വാഹനം പത്തനംതിട്ട കോന്നിക്കു സമീപം അപകടത്തിൽപെട്ടു; എ.കെ.മണി അടക്കം 4 പേർക്കു നിസ്സാര പരുക്കേറ്റു. മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ്.വിജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ആർ.രാജാറാം, ഡ്രൈവർ മുനിയാണ്ടി എന്നിവരാണു പരുക്കേറ്റ മറ്റുള്ളവർ. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിൽ തിങ്കൾ പുലർച്ചെ 2.10ന് ആണു സംഭവം. എലിയറയ്ക്കൽ ശാന്തി തിയറ്ററിനു മുൻപിലെ വൈദ്യുതത്തൂണിലേക്ക്, ഇവർ സഞ്ചരിച്ച ജീപ്പ് നിയന്ത്രണംവിട്ട് ഇടിച്ചുകയറുകയായിരുന്നു. ജീപ്പിന്റെ പിൻചക്രം പങ്‌ചറായതാണ് അപകടകാരണമെന്നാണു വിവരം. മൂന്നാർ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനമാണ് അപകടത്തിൽപെട്ടത്.


Source link

Back to top button