test del 1

ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ഗൂഗിൾ സൗജന്യ സ്റ്റോറേജിന് പൂട്ട് വീഴും

ആധുനിക ലോകത്ത് സ്മാർട്ഫോണും ഇന്റർനെറ്റും ജീവിതത്തിന്റെ അഭിഭാജ്യ ഘടകങ്ങളാണ്. ലോകമെമ്പാടുമുള്ള ആളുകൾ ഇത്തരം സാങ്കേതിക വിദ്യകളുടെ ഉപയോക്താക്കളാണ്. ജോലി,​ദൈനംദിന ഉത്തരവാദിത്തങ്ങൾ എല്ലാ ആവശ്യങ്ങൾക്കും സ്മാർട്ഫോണും ഇന്റർനെറ്റും കൂടിയേ തീരൂ. ഉപയോക്താക്കൾക്ക് തിരിച്ചടിയാകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗൂഗിൾ തങ്ങളുടെ പുതിയ ഉപയോക്താക്കൾക്ക് നൽകിവന്നിരുന്ന സൗജന്യ ക്ലൗഡ് സ്റ്റോറേജ് പരിധിയിൽ വൻതോതിലുള്ള വെട്ടിക്കുറയ്ക്കൽ വരുത്താൻ ഒരുങ്ങുകയാണ്.

നിലവിൽ ഒരു പുതിയ ഗൂഗിൾ അക്കൗണ്ട് ആരംഭിക്കുമ്പോൾ ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോസ് എന്നിവയ്ക്കായി 15 ജിബി സൗജന്യ സ്റ്റോറേജ് ലഭിച്ചിരുന്നു. ഇനി മുതൽ അക്കൗണ്ട് തുടങ്ങുന്ന സമയത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഉപയോക്താക്കൾക്ക് വെറും അഞ്ച് ജിബി സ്റ്റോറേജ് മാത്രമായിരിക്കും ലഭ്യമാകുക. തിരഞ്ഞെടുത്ത ചില പ്രദേശങ്ങളിൽ മാത്രമാണ് നിലവിൽ ഗൂഗിൾ ഈ പുതിയ സ്റ്റോറേജ് പോളിസി പരീക്ഷിക്കുന്നത്.

ഗൂഗിൾ അക്കൗണ്ട് തുടങ്ങുമ്പോൾ 15ജിബി ലഭിക്കണമെങ്കിൽ ഉപയോക്താക്കൾ തങ്ങളുടെ ആക്ടീവായ ഒരു മൊബൈൽ ഫോൺ നമ്പർ അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. മൊബൈൽ നമ്പർ നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കുന്നവർക്ക് മാത്രമേ പൂർണമായ പതിനഞ്ച് ജിബി സ്റ്റോറേജ് സൗജന്യമായി അൺലോക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് ഗൂഗിളിന്റെ പുതിയ അക്കൗണ്ട് സെറ്റപ്പ് പേജിൽ വ്യക്തമാക്കുന്നുണ്ട്.

ഒന്നുകിൽ യാതൊരു വ്യക്തിഗത വിവരങ്ങളും അധികമായി നൽകാതെ വെറും അഞ്ച് ജിബി സ്റ്റോറേജുമായി അക്കൗണ്ട് മുന്നോട്ട് കൊണ്ടുപോകാം, അല്ലെങ്കിൽ ആക്ടീവ് മൊബൈൽ നമ്പർ നൽകി അത് വെരിഫൈ ചെയ്തുകൊണ്ട് മുമ്പ് ലഭിച്ചിരുന്നതുപോലെ 15 ജിബി സ്റ്റോറേജ് പൂർണമായും സൗജന്യമായി തന്നെ നേടിയെടുക്കാം. ഉപയോക്താക്കളെ ഡിജിറ്റൽ വെരിഫിക്കേഷനിലേക്ക് നയിക്കുന്നതിനുള്ള ഒരു തന്ത്രപരമായ നീക്കമായാണ് സാങ്കേതിക വിദഗ്ധർ ഈ പുതിയ മാറ്റത്തെ വിലയിരുത്തുന്നത്. വ്യാജ അക്കൗണ്ടുകൾ നിർമിച്ച് സ്റ്റോറേജ് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഗൂഗിൾ ഈ നിയന്ത്രണം കൊണ്ടുവരുന്നതെന്നാണ് വിലയിരുത്തൽ. ഈ പുതിയ മാറ്റം നിലവിൽ ജിമെയിൽ ഉപയോഗിക്കുന്ന പഴയ അക്കൗണ്ടുകളെ ബാധിക്കില്ല.


Source link

Back to top button