NEWS

‘മന്ത്രി സ്ഥാനം നൽകാത്തതിൽ വിഷമമുണ്ട്, ടേം വ്യവസ്ഥ ഞാനും അനൂപും അംഗീകരിച്ചു’


തിരുവനന്തപുരം: മന്ത്രി സ്ഥാനം നൽകാത്തതിൽ വിഷമമുണ്ടെന്ന് തുറന്നുപറഞ്ഞ് പാലാ നിയുക്ത എംഎൽഎ മാണി സി കാപ്പൻ. മണ്ഡലത്തിലുള്ളവർ വിളിച്ച് പരാതി പറയുന്നുണ്ടെന്നും രണ്ടാം ടേമിൽ മന്ത്രിസ്ഥാനം ഉറപ്പ് നൽകിയിട്ടുണ്ടെന്നും മാണി സി കാപ്പൻ ഇന്ന് രാവിലെ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. രണ്ടര വർഷം അനൂപ് ജേക്കബിനും രണ്ടരവർഷം തനിക്കുമെന്നാണ് വ്യവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി. ‘വലിയ ഭൂരിപക്ഷത്തിൽ ജയിച്ചിട്ടും മന്ത്രിയാകാത്തതിൽ വിഷമമുണ്ട്. മണ്ഡലത്തിലുള്ളവർ വിളിച്ച് പരാതി പറയുന്നുണ്ട്. രണ്ടരവർഷം അനൂപ് ജേക്കബിനും രണ്ടരവർഷം എനിക്കുമെന്നാണ് വ്യവസ്ഥ. അനൂപ് എന്നെക്കാൾ സീനിയറാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ആദ്യം പരിഗണിച്ചത്. അനൂപ് നാലാം തവണയാണ് എംഎൽഎ ആകുന്നത്. ഞാൻ മൂന്നാം തവണയും. മാത്രമല്ല അനൂപ് മുൻപ് മന്ത്രിയായിട്ടുണ്ട്.


Source link
NEWS

Back to top button