test del 4 copy of del 3

അന്യഗ്രഹജീവികളെ ചങ്ങലയ്ക്കിട്ട് കൊണ്ടുപോകുന്ന ട്രംപ്! ‘നിഗൂഢ ചർച്ചകൾക്ക്’ തുടക്കമിട്ട് പുതിയ ചിത്രങ്ങൾ, ഒരു പ്രസംഗവും ഉടനെത്തും!


ലോകത്തെ വീണ്ടും അമ്പരപ്പിച്ചും ചിരിപ്പിച്ചും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റുകൾ. കഴിഞ്ഞ ഞായറാഴ്ച രാത്രി തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ൽ ട്രംപ് പങ്കുവെച്ച ചില എഐ ചിത്രങ്ങളാണ് ഇപ്പോൾ ആഗോളതലത്തിൽ ചർച്ചാവിഷയമായിരിക്കുന്നത്. അന്യഗ്രഹജീവികളും ബഹിരാകാശ യുദ്ധങ്ങളുമാണ് ഈ ചിത്രങ്ങളുടെ പ്രമേയം. കേവലം ചിത്രങ്ങൾ എന്നതിനപ്പുറം, യുഎസ് ഭരണകൂടം അടുത്തിടെ പുറത്തുവിട്ട അതീവ രഹസ്യസ്വഭാവമുള്ള യുഎഫ്ഒ ഫയലുകളുടെ പശ്ചാത്തലത്തിലാണ് ഈ പോസ്റ്റുകൾ എന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.ട്രംപ് പങ്കുവെച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് അദ്ദേഹം ഒരു അന്യഗ്രഹജീവിയോടൊപ്പം നടന്നുപോകുന്ന ചിത്രമാണ്. ഒരു അന്യഗ്രഹജീവിയെ ചങ്ങലയിൽ ബന്ധിച്ച് ട്രംപ് നടത്തിക്കൊണ്ടുപോകുന്ന രീതിയിലാണ് ഈ ചിത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ അന്യഗ്രഹജീവിയുടെ രൂപമാണ് നെറ്റിസൺസിനെ ഏറെ ആകർഷിച്ചത്. വലിയ തലയുള്ള, എന്നാൽ നഗ്നനായ ഒരു മനുഷ്യന്റെ ശരീരപ്രകൃതിയുള്ള ഒരു വിചിത്ര ജീവിയായാണ് ഇതിനെ ചിത്രീകരിച്ചിരിക്കുന്നത്.മറ്റൊരു ചിത്രത്തിൽ, ഒരു വൃത്താകൃതിയിലുള്ള അത്യാധുനിക ഡെസ്കിലിരിക്കുന്ന ട്രംപും, ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ പരസ്പരം വെടിയുതിർക്കുന്നതുമാണ് കാണാൻ കഴിയുന്നത്. ഇതിൽ യുഎസ് സ്പേസ് ഫോഴ്സിന്റെ ലോഗോയും അമേരിക്കൻ ദേശീയ പതാകയും വ്യക്തമായി കാണാം.


Source link

Back to top button