‘സംസ്ഥാന സെക്രട്ടറിക്ക് ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ല, പിണറായി നേതൃസ്ഥാനം ഒഴിയണം’

ആലപ്പുഴ: പ്രതിപക്ഷ നേതൃസ്ഥാനം പിണറായി വിജയൻ ഒഴിയണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും രൂക്ഷവിമർശനമുയർന്നു. തിരഞ്ഞെടുപ്പ് നേരിടാൻ പറ്റിയ സംഘടനാസംവിധാനം ജില്ലയിൽ ഉണ്ടായില്ല. ജി.സുധാകരൻ ഉയർത്തിയ വെല്ലുവിളിയെ പ്രതിരോധിക്കാനായില്ല. പിണറായിക്കെതിരെ ജനവികാരം ശക്തമായിരുന്നുവെന്നത് മറച്ചുവച്ചിട്ട് കാര്യമില്ല. സംസ്ഥാന സെക്രട്ടറി ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെയാണ് സംസാരിക്കുന്നത്. ഇത്തരം രീതി തുടർന്നാൽ ഇനിയൊരിക്കലും കേരളത്തിൽ അധികാരത്തിൽ വരില്ല. ജി.സുധാകരനെ നേരത്തേ പുറത്താക്കണമായിരുന്നു. പിണറായി വിജയന്റെ ഡാഷ് മോൻ പ്രയോഗം ഉചിതമായില്ലെന്നും വിമർശനമുണ്ടായി.
എം.വി.ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായിപ്പോയി. സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കണം. അമ്പലപ്പുഴയിൽ ന്യൂനപക്ഷ ഏകീകരണം ഉണ്ടായതാണ് പരാജയകാരണം. ജില്ലസെക്രട്ടറി ആർ.നാസറിനെതിരെയും രൂക്ഷ വിമർശനമുയർന്നു. തിരഞ്ഞെടുപ്പിന് ശേഷം നാസർ നടത്തിയ പരാമർശങ്ങൾ അനുചിതമാണ്. യു.പ്രതിഭയെപ്പറ്റി പറഞ്ഞത് പാർട്ടിയെ സംശയനിഴലിലാക്കുന്ന പരാമർശമാണെന്നും വിമർശിച്ചു. കനത്ത പരാജയം ഒഴിവാക്കാമായിരുന്നു
Source link
NEWS


