CINEMA
ഷർട്ടില്ലാതെ ശരീരം പ്രദർശിപ്പിച്ച് സൽമാൻ ഖാൻ; കൂടെ മുൻകാമുകിയുടെ കമന്റും

ബോളിവുഡ് താരം സൽമാൻ ഖാൻ പങ്കുവച്ച പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തന്റെ സിക്സ് പാക്ക് ബോഡി പ്രദർശിപ്പിച്ചുകൊണ്ടുള്ള ഷർട്ടില്ലാത്ത ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം താരം പങ്കുവച്ച ഏകാന്തതയെക്കുറിച്ചുള്ള കുറിപ്പും അതിന് മറുപടിയായി മുൻകാമുകി സംഗീത ബിജ്‌ലാനി നൽകിയ കമന്റുമാണ് ശ്രദ്ധേയമാകുന്നത്. ആരാധകരെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു സൽമാൻ ഖാൻ കുറിച്ച വാക്കുകൾ.
‘നമുക്ക് രണ്ട് രീതിയിൽ ഒറ്റയ്ക്കാകാം— ‘എലോൺ’, ‘ലോൺലി’ തനിയെ ഇരിക്കാൻ നമ്മൾ സ്വയം തിരഞ്ഞെടുക്കുന്നതാണ് ‘എലോൺ’ എന്നാൽ ആർക്കും നമ്മളെ വേണ്ടാതിരിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് ‘ലോൺലി’. ഇനി ഇതിലേതാണ് നിങ്ങൾക്ക് വേണ്ടതെന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക.’ ഇതിന് മറുപടിയായിട്ടാണ് മുൻകാമുകിയും നടിയുമായ സംഗീത ബിജ്‌ലാനിയുടെ കമന്റ് എത്തിയത്. ‘ഉഫ്ഫ്…!’ എന്ന് കുറിച്ച സംഗീത, ഒപ്പം തീയുടെ ഇമോജികളും പങ്കുവച്ചു. നിമിഷങ്ങൾക്കകം കമന്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. വേർപിരിഞ്ഞെങ്കിലും സൽമാനുമായി ഇപ്പോഴും അടുത്ത സൗഹൃദം പുലർത്തുന്നയാളാണ് സംഗീത.
Source link


