test del 4 copy of del 3
സത്യപ്രതിജ്ഞയ്ക്ക് കറുപ്പണിഞ്ഞ് സ്റ്റൈലിഷായി ഷിബു; വിയർത്തൊലിച്ചു, പിന്നീട് പച്ച ഷർട്ട്

തിരുവനന്തപുരം∙ വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ ഷർവാണി മാതൃകയിലുള്ള വസ്ത്രം അണിഞ്ഞ് വ്യത്യസ്തനായി ഷിബു ബേബിജോൺ. സെൻട്രൽ സ്റ്റേഡിയത്തിൽ കാറിൽ വന്നിറങ്ങിയ ഷിബുവിനെ കണ്ടതും എല്ലാവരും ചോദിച്ചത് വസ്ത്രത്തെപ്പറ്റി. ഓടി വന്ന പലരും കറുപ്പ് നിറം ഇന്ന് ഇടണമായിരുന്നോ എന്നായി ചോദ്യം. അന്ധവിശ്വാസം തീരെയില്ലാത്ത, സഗൗരവം സത്യപ്രതിജ്ഞ ചെയ്യാൻ വന്ന ഷിബുവാകട്ടെ തനിക്കു നേരെ ഉയർന്ന ചോദ്യങ്ങൾ ചിരിയിലൊതുക്കി.ഇത്തവണ സമ്മർദങ്ങൾക്കു വഴങ്ങേണ്ടെന്ന് ഷിബു മുൻകൂട്ടി തീരുമാനമെടുത്തു. ആര് എന്തൊക്കെ പറഞ്ഞാലും സത്യപ്രതിജ്ഞയ്ക്ക് കറുപ്പ് മതിയെന്നായി. 2011ലേതു പോലെ പലരും കറുപ്പ് ഇടല്ലേയെന്നു പറഞ്ഞു. വെള്ളയാണ് എല്ലാവരും നിർദേശിച്ചത്. അവർക്കൊന്നും നേതാവ് ചെവിക്കൊടുത്തില്ല. ഒടുവിൽ കറുത്ത ഷർവാണി മാതൃകയിലുള്ള മേൽവസ്ത്രവും മുണ്ടും ധരിക്കാനായി തീരുമാനം.2001ലാണ് ഷിബു ബേബി ജോൺ ആദ്യമായി നിയമസഭയിലെത്തുന്നത്. എ.കെ. ആന്റണി സർക്കാരിന്റെ കാലത്ത് ഷിബു ബേബി ജോൺ, ഗണേഷ് കുമാർ, എം.കെ. മുനീർ എന്നിവർ കളർ ഷർട്ടിട്ടാണ് നിയമസഭയിൽ എത്തിയിരുന്നത്. വെള്ള വസ്ത്രം ധരിച്ചിരിക്കുന്നവർക്ക് ഇടയിൽ അന്ന് അത് അപൂർവ സംഭവമായിരുന്നു. സ്റ്റൈലിഷും മോഡേണുമായ വസ്ത്രധാരണ ശൈലി പിന്തുടരാൻ ആഗ്രഹിക്കുന്നയാളാണ് ഷിബു ബേബി ജോൺ.
Source link


