കിലോയ്ക്ക് മൂന്ന് ലക്ഷം രൂപവരെ; ഒരു തെെ നട്ടാലും മതി, മലയാളികൾക്ക് കെെനിറയെ സമ്പാദിക്കാം

ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴയിനമാണ് മിയാസാക്കി. ജപ്പാനിലെ മിതോഷ്ണ കാലാവസ്ഥയിലാണ് സാധാരണയായി ഇവ വളരുന്നത്. എന്നാൽ കേരളത്തിലെ കാലാവസ്ഥയിലും ഇവ കൃഷി ചെയ്ത് വിജയിച്ചിട്ടുണ്ട്. എങ്ങനെ കേരളത്തിൽ മിയാസാക്കി കൃഷി ചെയ്യാമെന്ന് നോക്കാം.
മുളപ്പിച്ചുണ്ടാകുന്ന തെെകളെക്കാൾ ഗ്രാഫ്റ്റിംഗ് ചെയ്തോ ലെയറിംഗ് വഴിയോ തയ്യാറാക്കിയ തെെകളാണ് നടാൻ ഏറ്റവും അനുയോജ്യം. നല്ലതുപോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമോ ടെറസ്റ്റോ ഇതിനായി തിരഞ്ഞെടുക്കാം. ദിവസത്തിൽ കുറഞ്ഞത് ആറ് മുതൽ എട്ട് മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ചെടിക്ക് ആവശ്യമാണ്.
വെള്ളക്കെട്ടില്ലാത്തതും ജെെവാംശം അടങ്ങിയതുമായ മണ്ണാണ് ഇതിന് ആവശ്യം. ചുവന്ന മണ്ണ്, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർത്ത മിശ്രിതം ഉപയോഗിച്ച് മണ്ണ് പാകപ്പെടുത്താം. ജെെവവളത്തിന് വേണം മുൻഗണന നൽകാൻ.
ചാണകപ്പൊടി, ആട്ടിൻകാഷ്ടഠം തുടങ്ങിയവ ഉപയോഗിക്കാം. തുടക്കത്തിൽ എല്ലാദിവസവും തെെകൾ നനച്ച് കൊടുക്കണം. എന്നാൽ മണ്ണിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ഇത് വേരുകൾ ചീഞ്ഞുപോകാൻ ഇടയാക്കും. മാമ്പഴം പാകമാകുമ്പോൾ താനേ കൊഴിഞ്ഞുവീഴാതിരിക്കാൻ ഓരോ മാങ്ങയും വലകൾ ഉപയോഗിച്ച് മരത്തിൽത്തന്നെ കെട്ടിപ്പൊതിഞ്ഞ് തൂക്കിയിടുക. കായ്ക്കാൻ മൂന്ന് വർഷത്തിലധികം സമയമെടുക്കും. കഠിനമായ മഴയുള്ള സമയത്ത് പൂക്കൾ കൊഴിഞ്ഞുപോകാതെ നോക്കണം. ഒരു കിലോ മാമ്പഴത്തിന് 2.7 ലക്ഷം രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് വില.
Source link


