NATIIONAL

ഗോൾഡൻ ഡക്കായ ആൾക്ക് 18–ാം ഓവർ കൊടുത്തു, കളി കയ്യിൽനിന്ന് പോയി: റിയാൻ പരാഗിന്റെ ക്യാപ്റ്റൻസിക്ക് രൂക്ഷവിമർശനം


ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് തുടർച്ചയായ മൂന്നാം തോല്‍വി വഴങ്ങിയതിൽ ക്യാപ്റ്റൻ റിയാൻ പരാഗിന്റെ തന്ത്രങ്ങളെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. നിർണായക മത്സരത്തിൽ അഞ്ച് വിക്കറ്റ് വിജയമാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ റോയൽസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 193 റണ്‍സടിച്ചപ്പോൾ, ഡൽഹി 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.‘‘18–ാം ഓവർ ഡൊനോവൻ ഫെരേരയ്ക്കു നൽകിയ നീക്കം ആത്മഹത്യാപരമായിരുന്നു. ഒരു ആനുകൂല്യവും ലഭിക്കാത്ത പിച്ചിലാണ് ഒരു സ്ലോ ബോളറെ പരാഗ് ഇറക്കിവിട്ടത്. മത്സരത്തിലെ അദ്ദേഹത്തിന്റെ ആദ്യ ഓവറായിരുന്നു ഇത്. ബാറ്റിങ്ങിൽ ഈ താരം ഗോൾഡൻ ഡക്കായിരുന്നു. ബാറ്റിങ്ങിൽ 40–50 റൺസൊക്കെ നേടി ആത്മവിശ്വാസത്തിലുള്ള ഒരു താരത്തെ ബോളിങ്ങിൽ പരീക്ഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ ആദ്യ പന്തിൽ പുറത്തായ ഒരാളെയാണ് സമ്മര്‍ദ സാഹചര്യത്തിൽ പന്തെറിയിക്കാൻ പരാഗ് കൊണ്ടുവന്നത്. 16 റൺസ് ആ ഓവറിൽ വഴങ്ങി. അതോടെ കളിയും കൈവിട്ടു.’’


Source link

Back to top button