test del 4 copy of del 3

ബലിപെരുന്നാൾ: യുഎഇയിൽ പൊതു-സ്വകാര്യ മേഖലകളിലെ അവധി പ്രഖ്യാപിച്ചു


ദുബായ്∙ ഗൾഫ് ലോകം ബലിപെരുന്നാളിന്റെ (ഈദുൽ അദ്ഹ) പുണ്യത്തിലേക്ക് കടക്കവേ യുഎഇയിൽ പൊതു-സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധിയാണ് ലഭിക്കുകയെന്ന് മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.​ഇന്നലെ (മേയ് 17) ചന്ദ്രപ്പിറവി ദൃശ്യമായതോടെ ഇന്ന് ദുൽഹജ് ഒന്ന് ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതനുസരിച്ച് ഹജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം 26ന് നടക്കും. തുടർന്ന് 27 നാകും യുഎഇയിൽ ബലിപെരുന്നാൾ ആഘോഷിക്കുക.


Source link

Back to top button