NEWS

‘വി ഡി സതീശൻ ജിയ്‌‌ക്ക് ആശംസകൾ, കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും പുതിയ സർക്കാരിനുണ്ടാകും’; പ്രധാനമന്ത്രി


ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ സർക്കാരിന് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മോദി ഉറപ്പ് നൽകി. എക്‌സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. ‘കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത വി ഡി സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി പുതുതായി രൂപീകൃതമായ കേരള സ‌ർക്കാരിന് കേന്ദ്ര സ‌ർക്കാരിന്റെ എല്ലാവിധ പിന്തുണയും ഉറപ്പുനൽകുന്നു’ – മോദി കുറിച്ചു.


Source link
NEWS

Back to top button