CINEMA

ഞെട്ടിച്ച് ഇന്ദ്രൻസ്, സൂര്യയുടെ കംബാക്കായി കറുപ്പ്


സൂര്യയുടെ വമ്പൻ തിരിച്ചു വരവായി മാറുകയാണ് കറുപ്പ്. ശരവണനായും കറുപ്പു സ്വാമിയായും സൂര്യ മാസ് പ്രകടനം കാഴ്ചവയ്ക്കുന്ന കറുപ്പിൽ ആദ്യാവസനാം ഞെട്ടിക്കുന്ന പ്രകടനം ആണ് മലയാള താരം ഇന്ദ്രൻസിന്റേത്. തമിഴിൽ ഇന്ദ്രൻസിന് ലഭിച്ച മികച്ച കഥാപാത്രമായി ഇത് മാറുന്നു. മലയാളി കഥാപാത്രത്തെ ഇന്ദ്രൻസ് അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത കറുപ്പിന് പ്രീ സെയിൽ ബുക്കിങ് ഇല്ലാതിരുന്നിട്ടും പ്രതിസന്ധികൾ തരണം ചെയ്തു തിയേറ്ററിലെത്തിയ ചിത്രത്തിനു ആദ്യ ദിനം ബുക്ക് മൈ ഷോയിൽ മാത്രം ആറു ലക്ഷത്തി എഴുപത്തി ഒന്നായിരത്തില്പരം ടിക്കറ്റുകൾ വിൽക്കാൻ സാധിച്ചു.അഭിനേതാവ് കൂടിയായ ആർ. ജെ. ബാലാജി ബേബി കണ്ണൻ എന്ന പ്രതിനായക കഥാപാത്രമായി നിറഞ്ഞാടി. തൃഷ ആണ് നായിക. മലയാള താരങ്ങളായ അനഘമായ രവി, സ്വാസിക, ശിവദ, എന്നിവരോടൊപ്പം അജു വർഗീസ്, ഉണ്ണി മായ പ്രസാദ് എന്നിവരുടെ അതിഥി വേഷവും ശ്രദ്ധനേടി. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്ന കറുപ്പിൽ യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കർ ഒരുക്കിയ ഈണം ഹൈലൈറ്റാണ്. നാട്ടി, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. പി .ആർ. ഒ : പ്രതീഷ് ശേഖർ


Source link

Back to top button