test del 5 copy of del 3
ഇറാഖി എണ്ണയുമായി ‘കാറോലോസ്’ ഇന്ത്യയിലേക്ക്; ഇറാന് ‘സമയദോഷം’ പ്രവചിച്ച് ട്രംപ്, ‘നയതന്ത്രം’ നേട്ടമാക്കി പാക്കിസ്ഥാൻ, നാളെ നിർണായകം

കത്തിക്കയറുന്ന ക്രൂഡോയിൽ വില, തകർന്നടിയുന്ന ഓഹരി, കൂപ്പുകുത്തുന്ന രൂപയും സ്വർണവിലയും, ഒടുവിൽ പെട്രോളിനും ഡീസലിനും വില കൂട്ടാൻ നിർബന്ധിതരായ ഇന്ത്യ… ആഗോളതലത്തിലും ഇന്ത്യയിലും ഇറാൻ-യുഎസ് സംഘർഷത്തിന്റെയും ഹോർമുസ് പ്രതിസന്ധിയുടെയും ആഘാതം ആഞ്ഞടിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണെന്ന വിലയിരുത്തലുണ്ട്. പ്രതിസന്ധിയുടെ ആഴം ഇനിയും കാണാനിരിക്കുന്നതേയുള്ളൂ എന്ന് ചില നിരീക്ഷകർ പറയുന്നു. ഹോർമുസ് ഇന്ന് തുറന്നാലും കപ്പൽ ഗതാഗതവും ചരക്കുനീക്കവും സാധാരണ നിലയിലെത്താൻ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരും.ഹോർമുസിലെ തടസ്സംമൂലം ഇന്ത്യയിൽ എൽപിജി വിതരണം താറുമാറായിരുന്നു. വിലയും കുത്തനെ കൂടി. യുദ്ധത്തെ തുടർന്ന് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ എൽപിജി ലഭ്യതയിൽ ഇന്ത്യ നേരിട്ടത് പ്രതിദിനം 43,000 ബാരലിന്റെ നഷ്ടമാണെന്നും കണക്കുകൾ പറയുന്നു. പെട്രോൾ, ഡീസൽ വില വർധന സൃഷ്ടിച്ചേക്കാവുന്ന പണപ്പെരുപ്പ ആഘാതം പ്രവചിക്കപ്പെട്ടുകഴിഞ്ഞു. നിലവിൽ റിസർവ് ബാങ്കിന്റെ ‘ലക്ഷ്മണരേഖ’യായ 4 ശതമാനത്തിന് താഴെയാണ് പണപ്പെരുപ്പം. ഇതു വരുംമാസങ്ങളിൽ 5-6 ശതമാനത്തിലേക്ക് ഉയരാം. പണപ്പെരുപ്പം പരിധവിട്ടാൽ അടിസ്ഥാന പലിശനിരക്ക് കൂട്ടാൻ റിസർവ് ബാങ്ക് നിർബന്ധിതരാകും. ഇത് ബാങ്ക് വായ്പകൾ എടുത്തവർക്ക് കനത്ത അടിയുമാകും.വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഇറാനും യുഎസും. സംഘർഷം വീണ്ടും കനക്കുമെന്ന സൂചന യുഎസ് പ്രസിഡന്റ് ട്രംപ് നൽകിക്കഴിഞ്ഞു. പിന്നാലെ കഴിഞ്ഞ വ്യാപാര സെഷനിൽ ക്രൂഡോയിൽ വില കുതിച്ചുകയറി. ഓഹരി വിപണികൾക്കും സ്വർണത്തിനും ഇത് ആഘാതമായി. ഡോളർ സൂചിക മുന്നേറിയത് രൂപയെ ചരിത്രത്തിലെ ഏറ്റവും താഴ്ചയിലേക്കും വീഴ്ത്തി. കണക്കുകൾ ഇങ്ങനെ: ∙ യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ബാരലിന് 4.20% ഉയർന്ന് 105.4 ഡോളർ. ബ്രെന്റ് വില 3.35% ഉയർന്ന് 109.3 ഡോളർ. ∙ രൂപയുടെ മൂല്യം ഡോളറിനെതിരെ 94.14ലേക്ക് കൂപ്പുകുത്തി. ആദ്യമായാണ് 96ലേക്ക് വീഴുന്നത്. ഡോളറിനെതിരെ ഏറ്റവുമധികം തളർച്ച നേരിട്ട ഏഷ്യൻ കറൻസിയാണ് രൂപ. ∙ നിഫ്റ്റി കഴിഞ്ഞ സെഷനിൽ വ്യാപാരം അവസാനിപ്പിച്ചത് 46 പോയിന്റ് (-0.19%) നഷ്ടവുമായി 23,643ൽ. സെൻസെക്സ് 160 പോയിന്റ് (-0.21%) താഴ്ന്ന് 75,237ൽ. ∙ രാജ്യാന്തര ക്രൂഡോയിൽ വിലയുള്ളത് ഔൺസിന് 137 ഡോളർ ഇടിഞ്ഞ് 4540 ഡോളറിൽ. നിലവിലെ ട്രെൻഡ് പരിഗണിച്ചാൽ വില ഇനിയും ഇടിയാം. കേരളത്തിൽ ഇന്നലെ പവന് 720 രൂപയും ഗ്രാമിന് 90 രൂപയും കുറഞ്ഞിരുന്നു.
Source link


