test del 5 copy of del 3
നിർബന്ധിച്ച് മത്സരിപ്പിച്ചെന്ന് വീണ; എറണാകുളത്ത് രാജീവിന്റെ ആധിപത്യം: സിപിഎം കമ്മിറ്റികളിൽ വിമർശനം

പത്തനംതിട്ട∙ സ്ഥാനാർഥിയാക്കിയതിൽ സിപിഎം ജില്ലാ കമ്മിറ്റിയിൽ അതൃപ്തി പ്രകടിപ്പിച്ച് മുൻ ആരോഗ്യ മന്ത്രി വീണാ ജോർജ്. സ്ഥാനാർഥിത്വത്തിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടും ജില്ലാ നേതൃത്വം അംഗീകരിച്ചില്ലെന്ന് അവർ പറഞ്ഞു. നിർബന്ധിച്ച് മത്സരിപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും അവർ പറഞ്ഞു.2021ൽ അഞ്ചു സീറ്റിൽ വിജയിച്ചിരുന്നെങ്കിൽ എറണാകുളം ജില്ലയിലെ 14 സീറ്റുകളിലും ഇത്തവണ എൽഡിഎഫ് സ്ഥാനാർഥികൾ പരാജയപ്പെട്ടിരുന്നു. ജില്ലയിലുണ്ടായ സമ്പൂർണ തോൽവിക്ക് കാരണം പി.രാജീവാണെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നത്. കളമശേരി മണ്ഡലത്തിലും രാജീവും പരാജയപ്പെട്ടിരുന്നു. ജില്ലയിൽ രാജീവിന്റെ ഏകാധിപത്യമാണെന്നും വിമർശനമുയർന്നു.
Source link


