test del 3

യാഥാർഥ്യമാകുമോ ഉപാധിരഹിത പട്ടയം.. ? വി.ഡി.സതീശൻ നൽകിയ വാഗ്ദാനങ്ങളില്‍ പ്രതീക്ഷയോടെ മലയോരമേഖല


തൊടുപുഴ ∙ ജില്ലയിലെ മലയോരമേഖല പ്രതീക്ഷവയ്ക്കുന്നതു നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ തങ്ങൾക്കു നൽകിയ വാഗ്ദാനങ്ങളിലാണ്. കർഷകർ അനുഭവിക്കുന്ന സങ്കീർണമായ ഭൂവിഷയങ്ങളിൽ പരിഹാരം കണ്ടെത്താൻ അധികാരത്തിലെത്തിയാൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് വി.ഡി.സതീശനിലൂടെയും സ്ഥാനാർഥികളിലൂടെയും പ്രകടനപത്രികകളിലൂടെയും ഉയർത്തിയ വിഷയങ്ങളും പരിഹാരമാർഗങ്ങളും തിരഞ്ഞെടുപ്പിൽ ചർച്ചയായി. ‌∙ കാർഡമം റൂൾ ഉൾപ്പെടെയുള്ള ഭൂനിയമങ്ങൾ കാലോചിതമായി ഭേദഗതി ചെയ്യും. ∙ പതിറ്റാണ്ടുകളായി ഭൂമി കൈവശം വയ്ക്കുന്ന കർഷകർക്ക് പട്ടയം ലഭിക്കുന്നതിന് ഓരോ പ്രദേശങ്ങളിലുമുള്ള പ്രശ്നങ്ങൾ പരിഹരിക്കും. ∙ വനം-റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന നടക്കാത്ത പ്രദേശങ്ങളിൽ സമയബന്ധിതമായി പരിശോധന നടത്തി പട്ടയം നൽകാൻ നടപടി സ്വീകരിക്കും. ∙ വന്യജീവി ശല്യം തടയാനും പട്ടയ കൈവശഭൂമികളിൽ വനം വകുപ്പ് നടത്തുന്ന കടന്നുകയറ്റം അവസാനിപ്പിക്കാനും നടപടി സ്വീകരിക്കും. ∙ പഴയ റിസർവ് വനത്തിന്റെ വിജ്ഞാപനത്തിൽ ഉൾപ്പെട്ട് പട്ടയകൈവശ ഭൂമികളും സർക്കാർ വിവിധ വികസന പദ്ധതികൾക്ക് ഏറ്റെടുത്തിട്ടുള്ള ഭൂമിയും ഡി-റിസർവ് ചെയ്ത് റിസർവ് വനത്തിന്റെ പട്ടികയിൽനിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കും.∙ പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തൊഴിലാളികളുടെ സഹകരണസംഘം രൂപീകരിച്ചു തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കും. ∙ കർഷകർ നട്ടു വളർത്തുന്ന ഏതൊരു വൃക്ഷവും സ്വതന്ത്രമായി വിൽക്കാനുള്ള അവകാശം, ചട്ട ഭേദഗതിയിലൂടെ ഉറപ്പുവരുത്തും. ∙ ബഫർ സോൺ, ഡാം സേഫ്റ്റി, ഇഎസ്എൽ പ്രശ്നങ്ങൾ പുനഃപരിശോധിക്കുകയും അന്യായം പരിഹരിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യും. ∙ കാർഷിക മേഖലയിലെ വിനാശവും, വില ഇടിവും അതിജീവിക്കാൻ ടൂറിസം അടക്കമുള്ള വിവിധ മേഖലകളെ ഉപയോഗപ്പെടുത്താൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും. ∙ ഏലം കൃഷിക്ക് നൽകിയ പട്ടയങ്ങളിൽ വീട് നിർമിക്കുന്നതു നിരോധിച്ച 2020-ലെ സർക്കാർ ഉത്തരവ് പിൻവലിക്കും.


Source link

Back to top button