LATEST
‘രമേശ് ചെന്നിത്തലയ്ക്ക് പാർട്ടി എല്ലാ അംഗീകാരവും കൊടുത്തു; മന്ത്രിയാകണോയെന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡ്’

തൃശൂർ: രമേശ് ചെന്നിത്തലയ്ക്ക് പാർട്ടി എല്ലാ അംഗീകാരവും കൊടുത്തിട്ടുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. അതിൽ ചെന്നിത്തലയ്ക്കും തർക്കമില്ല. അദ്ദേഹം മന്ത്രിയാകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. രാഹുൽ ഗാന്ധി തീരുമാനം എടുത്തതിനുശേഷം അറിയിക്കും. അത് സ്വീകരിക്കാനും നിരാകരിക്കാനുമുള്ള അവകാശം വ്യക്തിയെന്ന നിലയ്ക്ക് രമേശ് ചെന്നിത്തലയ്ക്കുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ക്യാബിനറ്റിന്റെ തലവൻ മുഖ്യമന്ത്രിയാണ്. രമേശ് ചെന്നിത്തല അനിർവാര്യനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയും പാർട്ടിയുമാണ്. രണ്ടുപേരാണ് ഏറ്റവും അവസാനം വരെ രംഗത്തുണ്ടായിരുന്നത്. കെ സി വേണുഗോപാൽ വി ഡി സതീശന് സർവ്വവിധ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. അത് ആത്മാർത്ഥമായ സ്വരമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
Source link


