test del 4 copy of del 3
രണ്ടിലൊന്ന് ടൂറിസമെന്ന് ആർഎസ്പി; സ്റ്റാറ്റ്സ്കോയെന്ന് സിഎംപി, കാബിനറ്റ് റാങ്ക് ചോദിക്കാൻ ദേവരാജൻ

കോട്ടയം∙ വി.ഡി. സതീശൻ മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിനായി യുഡിഎഫ് യോഗം ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് ചേരും. അഞ്ച്് മന്ത്രിസ്ഥാനം ചോദിക്കാനാണ് മുസ്ലിം ലീഗിന്റെ നീക്കം. രണ്ട് മന്ത്രി സ്ഥാനം എന്ന ആവശ്യവുമായി കേരള കോൺഗ്രസും ഉറച്ചുനിൽക്കും. അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാകും കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. കോണ്‍ഗ്രസിന് മുഖ്യമന്ത്രി അടക്കം 13 പദവികൾ എന്നാണ് നിലവിലെ തീരുമാനം. ഫോർമുല അനുസരിച്ച് നാല് മന്ത്രി സ്ഥാനത്തിനൊപ്പം ഡപ്യൂട്ടി സ്പീക്കറോ ചീഫ് വിപ്പോ ആവും ലീഗിന് നൽകാൻ കോൺഗ്രസ് താൽപര്യപ്പെടുന്നത്. എം.വി. രാഘവൻ കൈകാര്യം ചെയ്തിരുന്ന സഹകരണ, തുറമുഖ വകുപ്പുകൾ വേണമെന്നാകും സിഎംപി അറിയിക്കുക. യുഡിഎഫ് വകുപ്പ് ഏതാണെന്ന് അറിയിക്കട്ടെയെന്നും എന്നിട്ടാകാം തീരുമാനമെന്നുമാണ് കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിന്റെ നിലപാട്. യുഡിഎഫ് യോഗത്തിനു മുൻപോ ശേഷമോ ഉഭയകക്ഷി ചർച്ചയ്ക്കും സാധ്യതയുണ്ട്. കെ.കെ.രമ, മാണി സി.കാപ്പൻ എന്നിവർക്ക് മന്ത്രിസ്ഥാനം ഉണ്ടാകുമോയെന്നതിലും ആകാംക്ഷ തുടരുകയാണ്. ചാത്തന്നൂർ സീറ്റ് തിരികെ നൽകിയ ഫോർവേഡ് ബ്ലോക്ക് കാബിനറ്റ് റാങ്കോട് കൂടിയ പദവി ആവശ്യപ്പെടും. ഭരണപരിഷ്കാര കമ്മിഷൻ, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എന്നീ പദവികളാണ് നിലവിൽ കാബിനറ്റ് റാങ്കിലുള്ളത്. ബോർഡ് – കോർപറേഷനുകളിൽ അർഹമായ പ്രാതിനിധ്യമാകും രാജൻബാബു വിഭാഗത്തിന്റെ ആവശ്യം.
Source link


