test del 3

‘പെട്രോൾ ഷോക്ക്’ വിലക്കയറ്റം രൂക്ഷമാക്കും, ലാഭം കുറയ്ക്കും, വേറെ വഴിയില്ലെന്ന് കേന്ദ്രം, ഹോർമുസിൽ കപ്പൽ റാഞ്ചി ഇറാൻ, ക്രൂഡോയിൽ വീണ്ടും കത്തുന്നു


പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത് രാജ്യത്ത് വിലക്കയറ്റം വർധിപ്പിക്കുമെന്ന് ആശങ്ക. രാജ്യത്തിന്റെ ജിഡിപി വളർച്ചയുടെ വേഗത കുറയും. ചരക്കു നീക്കത്തിനുള്ള ചെലവ് കൂടും. കമ്പനികളുടെ പ്രവർത്തന ചെലവുകൾ ഉയരാനും ലാഭശതമാനത്തെ ബാധിക്കാനും ഇടയാക്കുമെന്നും മുന്നറിയിപ്പ്. തീരുമാനം ഓഹരി വിപണിയെയും ബാധിക്കും. പെട്രോളിയം കമ്പനികളുടെ ഓഹരികൾ നേട്ടമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. മറ്റു പല മേഖലകളും നഷ്ടത്തിലാകും. രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതിനെ തുടർന്ന് എണ്ണക്കമ്പനികളുടെ നഷ്ടം ഒരു ലക്ഷം കോടി രൂപയിലേക്ക് അടുത്തിരുന്നു. ഇത് കുറയ്ക്കാനാണ് വില വർധനയെന്നാണ് വിശദീകരണം. വിപണിയിൽ ‘ലാഭ മൂഡ്’∙യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ ഇറാനിലെ യുദ്ധം ചർച്ചാ വിഷയമാകുമെന്ന പ്രതീക്ഷയിലാണ് വിപണികൾ. ഇരുരാജ്യങ്ങളുും തമ്മിലുള്ള വ്യാപാര തർക്കങ്ങളിലും പരിഹാരമായുണ്ടായേക്കും. യുഎസിൽ നിന്ന് എണ്ണ വാങ്ങാൻ തയാറാണെന്ന് ചൈന അറിയിച്ചതായി ഇന്നലെ വൈറ്റ് ഹൗസ് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.


Source link

Back to top button