LATEST

പ്രതിപക്ഷത്തെ നയിക്കാൻ പിണറായി


തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് തിരഞ്ഞെടുത്തതിന് പിന്നാലെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സി.പി.എം തിരഞ്ഞെടുത്തു. സി.പി.എം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെങ്കിലും പ്രതിപക്ഷത്തെ പിണറായി തന്നെ നയിക്കട്ടെയെന്ന് സംസ്ഥാന സമിതി നിലപാട് എടുക്കുകയായിരുന്നു. തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അറിയിച്ചു. ഇതാദ്യമായാണ് പിണറായി പ്രതിപക്ഷ നേതാവാകുന്നത്. നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. 2016ലും 2021ലും മുഖ്യമന്ത്രിയായി.


Source link

Back to top button