LATEST

‘ജെൻസി’യുടെ സ്വന്തം വി.ഡി.എസ് 


കൊച്ചി: വി.ഡി.സതീശനെ ‘ജെൻസി”യുടെ ആവേശമാക്കി മാറ്റിയത് ഉരുളയ്ക്ക് ഉപ്പേരി പോലെ നൽകുന്ന ഉത്തരങ്ങളാണ്. തേവര എസ്.എച്ച് കോളേജിലെ പഠനകാലത്ത് സംവാദങ്ങളിലും പ്രസംഗങ്ങളിലും പയറ്റിത്തെളിഞ്ഞ വി.ഡി.എസ് എന്നും വിദ്യാർത്ഥികളുടെ ഹൃദയപക്ഷത്തായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും മുനവച്ച ചോദ്യങ്ങളെ മൂർച്ചയേറിയ ഉത്തരങ്ങളും മറുചോദ്യങ്ങളുമായി വെട്ടിവീഴ്‌ത്തുന്ന വഴക്കത്തിനു ഇന്നും കുറവില്ല. പരന്ന വായനയും ആഴത്തിലുള്ള പഠനവും ആവനാഴിയിൽ വാഗ്‌ശരങ്ങൾ നിറച്ചപ്പോൾ എതിരാളികൾ നിഷ്പ്രഭരായി. ബഡ്ജറ്റ് ചർച്ചാവേളയിൽ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനോട് ഉൾപ്പെടെ കൊമ്പുകോർത്തപ്പോൾ രാഷ്ട്രീയകേരളം ഇതു തിരിച്ചറിഞ്ഞിട്ടുണ്ട്. പിണറായി വിജയനെപ്പോലും നേരിട്ടുള്ള സംവാദത്തിനു വെല്ലുവിളിച്ച് ചങ്കൂറ്റം കാട്ടി.


Source link

Back to top button