CINEMA
തുംബാഡ് 2, പേടിപ്പെടുത്താൻ ആലിയ ഭട്ടും

തിയേറ്ററിൽ വേണ്ടത്ര വിജയം നേടാതെ ഡിജിറ്റൽ റിലീസിന് ശേഷം കൾട്ട് ക്ലാസിക് ആയി മാറിയ തുംബാഡ് എന്ന ഹൊറർ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ആലിയ ഭട്ട്. ചിത്രത്തിൽ അഭിനയിക്കുന്നതിന് 20 ദിവസത്തെ ഡേറ്റ് ആലിയ നൽകി. ചിത്രത്തിൽ പ്രധാന വേഷത്തിൽ ആണ് ആലിയ ഭട്ട് എത്തുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിൽ ആലിയ ആണ് നായിക. മലയാളി താരം നിമിഷ സജയൻ ,നവാസുദ്ദീൻ സിദ്ദിഖി എന്നിവരും രണ്ടാം ഭാഗത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ആദ്യ ഭാഗത്തിൽ നായകനായ സോഹം ഷാ ആണ് ‘തുംബാഡ് 2’ നിർമിക്കുന്നത്.ആദ്യ ഭാഗത്തിന്റെ കോ ഡയറക്ടറായിരുന്ന ആദേഷ് പ്രസാദ് ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുക.പെൻ സ്റ്റുഡിയോസും സോഹം ഷാ ഫിലിംസും ചേർന്നാണ് ബ്രഹ്മാണ്ഡ ചിത്രം നിർമിക്കുന്നത്. പോച്ചർ’, ഡബ്ബ കാർട്ടൽ തുടങ്ങിയ ഹിന്ദി സീരിസുകളിലൂടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ നിമിഷ സജയൻ, സോഹം ഷായുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സോഹം ഷാ നിർമിച്ച ’ക്രേസി”എന്ന ചിത്രത്തിന് വേണ്ടി നിമിഷ നേരത്തേ ശബ്ദം നൽകിയിരുന്നു. അതേസമയം രാഹി അനിൽ ബർവെ ആണ് തുംബാഡ് സംവിധാനം ചെയ്തത്. 15 കോടി ബജറ്റിൽ ഒരുക്കിയ തുംബാഡ് 2018 ൽ റിലീസ് ചെയ്തപ്പോൾ 12 കോടി നേടി .
Source link


