test del 4 copy of del 3

കോട്ടയത്ത് പയറ്റിത്തെളിഞ്ഞ തിരഞ്ഞെടുപ്പുതന്ത്രം; ഗ്രൂപ്പ് തലവേദനകളെ സമർഥമായി നേരിടാൻ സതീശന്റെ ആദ്യതന്ത്രം 1986ൽ


കോട്ടയം ∙ ഗാന്ധിജി യൂണിവേഴ്സിറ്റിയിൽ ചെയർമാൻ സ്ഥാനത്തേക്കുള്ള മത്സരമാണു നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്റെ കോട്ടയം ബന്ധത്തിലെ തിളക്കമുള്ള ഒരേട്. തിരഞ്ഞെടുപ്പിലെ വിജയതന്ത്രങ്ങൾ മെനയാൻ വിദഗ്ധനാണെന്നു സതീശൻ പണ്ടേ തെളിയിച്ച ആ സംഭവങ്ങളെക്കുറിച്ച് അന്നു സതീശനൊപ്പം സർവകലാശാലാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട എം.കെ.അൻസാരി, വി.ഡി.സതീശന്റെ എതിർസ്ഥാനാർഥികളായ ഗിരീഷ് എസ്.നായർ, വി.ജെ.ലാലി, തൊട്ടടുത്ത വർഷം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായിരുന്ന നിസാം സെയ്ദ് എന്നിവർ ഓർക്കുന്നു.യൂണിയൻ കൗൺസിലർമാരെക്കണ്ടു പിന്തുണ ഉറപ്പാക്കാൻ ഞങ്ങൾ കോളജുകളിൽ പോയത് ഡോ. വി.എ.അഫ്സലിന്റെ ഫിയറ്റ് കാറിലായിരുന്നു. ഇപ്പോൾ ബിസ്മി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറാണ് അഫ്സൽ. തിരഞ്ഞെടുപ്പിനു രണ്ടു ദിവസം മുൻപു സതീശൻ എന്നെ ഫോണിൽ വിളിച്ചു; കെഎസ്‌യുവിലെ എ, ഐ ഗ്രൂപ്പുകൾ പരസ്പരം കാലുവാരുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ പേടി. കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്ന പി.ടി.തോമസിനെ വോട്ടെടുപ്പു നടക്കുന്ന സ്ഥലത്ത് എത്തിക്കണമെന്ന് സതീശൻ എന്നോടു പറഞ്ഞു. രോഗം ബാധിച്ച് അവശനായിരുന്നിട്ടും പി.ടി അന്നു ക്യാംപസിലെത്തി. കൗൺസിലർമാരെ ഒരുമിച്ചുകൂട്ടി. അതിൽനിന്ന് 5 പേരുടെ ചെറിയ സംഘങ്ങളുണ്ടാക്കി. ഓരോ സംഘത്തെയും ഒരുമിച്ചു വോട്ട് ചെയ്യാൻ വിട്ടു. എ, ഐ ഗ്രൂപ്പുകാരെ ചേർത്തായിരുന്നു ഓരോ സംഘവും.യൂണിയൻ ഉദ്ഘാടനം ചെയ്തത് അന്നത്തെ കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവ. യൂണിവേഴ്സിറ്റി യൂണിയൻ, കാമ്പും കനവുമുള്ള പരിപാടികൾ സംഘടിപ്പിച്ചാൽ മതിയെന്നായിരുന്നു തീരുമാനം. ലോകസമാധാനം ചർച്ചയാക്കാമെന്ന് ആദ്യ നിർദേശം. ഒരു മാസം നീണ്ട പരിപാടിയുടെ ഉദ്ഘാടനം എറണാകുളം മഹാരാജാസ് കോളജിൽ അന്നത്തെ ഉപരാഷ്ട്രപതി കെ.ആർ.നാരായണനാണ് ഉദ്ഘാടനം ചെയ്തത്. വാഗമണ്ണിൽ 4 ദിവസം നീണ്ടുനിന്ന പരിസ്ഥിതി പഠനക്യാംപ് എന്ന ആശയവും സതീശന്റേതായിരുന്നു.’


Source link

Back to top button