LATEST

കേരളകൗമുദി​ എന്നും പ്രചോദനം


കൊച്ചി​: കേരളകൗമുദി​ പത്രം, വിശേഷിച്ച് കേരളകൗമുദിയുടെ എഡിറ്റോറിയലുകൾ വായിച്ച് വളർന്ന നേതാവാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ രാഷ്ട്രീയ നിലപാടുകൾ രൂപപ്പെടുത്തിയതിൽ കേരളകൗമുദി എഡിറ്റോറിയലുകൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്. എറണാകുളം അരൂർ- ഇടപ്പള്ളി ബൈപ്പാസിന് സമീപത്തെ നെട്ടൂർ ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ വടശേരി തറവാട്. വനംവകുപ്പ് ഡിപ്പോ ഓഫീസറായിരുന്ന അച്ഛൻ ദാമോദര മേനോൻ വീട്ടിൽ വരുത്തിയിരുന്നത് കേരളകൗമുദിയാണ്. അക്കാലത്ത് തിരുവനന്തപുരത്ത് നിന്നെത്തുന്ന പത്രം ഉച്ചയോടെയാണ് ഏജന്റ് വീട്ടിൽ കൊണ്ടുവരിക. ആദ്യം വായിക്കുന്നത് മക്കളാണ്. അച്ഛനും മക്കളും വാർത്തകളെയും എഡിറ്റോറിയലുകളെയും കുറിച്ച് ചർച്ചകൾ നടത്തുന്നതും പതിവായിരുന്നു.


Source link

Back to top button