LATEST
ഉണ്ണിമായയുടെ അച്ഛൻ…!

തിരുവനന്തപുരം: നിലപാടുകളുടെ കാർക്കശ്യക്കാരനും ആരെയും മുഖത്തുനോക്കി എതിർക്കാൻ മടികാട്ടാത്ത നേതാവുമായ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് സ്വന്തം വീട്ടിലൊരു കടുത്ത ‘വിമർശക’യുണ്ട്- മകൾ ഉണ്ണിമായ. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമെടുത്ത് ഗവേഷകയായ മകളുടെ വിമർശനമാണ് പല കാര്യങ്ങളിലും സതീശന് ‘വഴികാട്ടുന്നത്’. ജെൻസി തലമുറയെ കൈയിലെടുക്കുന്ന പ്രസംഗങ്ങൾക്ക് കാരണം മകളുമായുള്ള സംവാദമാണ്. തന്റെ കടുത്ത സ്ത്രീപക്ഷ നിലപാടിന് കാരണം ഉണ്ണിമായയാണെന്നും ആൺ-പെൺ എന്നതിനപ്പുറം ലിംഗസമത്വ ചിന്താഗതി ശക്തമാക്കിയതും മകളാണെന്ന് സതീശൻ പറഞ്ഞിട്ടുണ്ട്. സിനിമ, പുസ്തക വായന എന്നിവയിലെല്ലാം സതീശന്റെ വഴികാട്ടി മകളാണ്.
Source link


