LATEST
ഒരേ വളപ്പിൽ 5 വീട്; സതീശന് സ്ഥലം ഒഴിച്ചിട്ട് സഹോദരങ്ങൾ

കൊച്ചി: മരട് നഗരസഭയിൽ നെട്ടൂർ വെസ്റ്റിലെ വടശേരി വീട്ടിൽ ദാമോദരന്റെ ആറുമക്കളിൽ അഞ്ചുപേരും ഒരേ വളപ്പിൽത്തന്നെ വീടുകൾ നിർമ്മിച്ചാണ് താമസം. നാലാമൻ വി.ഡി.സതീശനു വീടിനായി സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. പറവൂരിൽ വീടുള്ള സതീശൻ താമസിക്കുന്നത് ആലുവ ദേശത്തെ ‘ദേവകി” വീട്ടിലാണ്. നെട്ടൂർ വടശേരി വീട്ടിൽ കെ.ദാമോദര മേനോന്റെയും വി.വിലാസിനി അമ്മയുടെയും നാലാമത്തെ മകനാണ് വി.ഡി.സതീശൻ. വനംവകുപ്പിൽ ഡിപ്പോ ഓഫീസറായിരുന്നു ദാമോദരൻ. വിലാസിനി വീട്ടമ്മയും. 1998ൽ അച്ഛനും 2000ൽ അമ്മയും മരിച്ചു. വിദേശത്ത് ദീർഘകാലം റിഗ്ഗിൽ ജോലി ചെയ്ത ഉണ്ണികൃഷ്‌ണൻ, ബിസിനസുകാരനായ മനോഹരൻ, സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വിരമിച്ച രാജശേഖരൻ എന്നിവരാണ് ജ്യേഷ്‌ഠന്മാർ. ബിസനസുകാരൻ അജയകുമാറാണ് അനുജൻ. ഏറ്റവും ഇളയ സഹോദരി ആശ അദ്ധ്യാപികയായി വിരമിച്ചു.
Source link


