test del 4 copy of del 3
കള്ളക്കടത്തിനു സാധ്യത കൂടി, നിരീക്ഷണം ശക്തമാക്കി കസ്റ്റംസ്; റൂട്ടു മാറ്റി കടത്തുകാർ

കോഴിക്കോട് ∙ സ്വർണത്തിന്റെ ഇറക്കുമതി തീരുവ, കാർഷിക സെസ് അടക്കം 15% ആക്കി വർധിപ്പിച്ചതു സ്വർണക്കള്ളക്കടത്തു വർധിക്കാനിടയാക്കും. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒരു കിലോഗ്രാം സ്വർണം ഇന്ത്യയിലേക്കു കടത്തിയാൽ കള്ളക്കടത്തുകാർക്ക് 5 ലക്ഷം രൂപയുടെയെങ്കിലും ലാഭമുണ്ടാകുമെന്നതിനാൽ വൻതോതിൽ കള്ളക്കടത്തിനു സാധ്യതയുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ഇന്നലെ മുതൽ തന്നെ കസ്റ്റംസ് വിഭാഗം വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കി.അതേസമയം, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സ്വർണക്കടത്തിൽ കാര്യമായ കുറവുണ്ടായെങ്കിലും ഇന്തൊനീഷ്യയിൽ നിന്ന് ഇന്ത്യയിലേക്കു സ്വർണക്കടത്തു നടക്കുന്നതായി സൂചനയുണ്ട്.
Source link


