LATEST
‘വി ഡി സതീശന്റെ മുഖ്യമന്ത്രി സ്ഥാനം മുസ്ളീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചന’

കോട്ടയം: മുസ്ളീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണ് വി ഡി സതീശന്റെ മുഖ്യമന്ത്രി സ്ഥാനമെന്ന് എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയെയായിരുന്നു തിരഞ്ഞെടുക്കേണ്ടത്. ജനാധിപത്യ ധ്വംസനമാണ് നടന്നതെന്നും സുകുമാരൻ നായർ പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സമ്മർദ്ദം ചെലുത്തിയവരിൽ ഏറ്റവും നിർണായകമായി നിന്നത് മുസ്ളീം ലീഗാണ്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ ലീഗ് നടത്തിയ സമ്മർദ്ദം ശരിയായില്ല. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിലും ഈ സമ്മർദ്ദംതന്നെ ഉണ്ടാകുമല്ലോ. കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗത്തിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമുണ്ടാകേണ്ടത്. ഇവിടെ അതൊന്നും പാലിക്കപ്പെട്ടില്ല.
Source link


