test del 4 copy of del 3
ഹരിപ്പാട്ടേക്ക്, പിന്നെ ഗുരുവായൂരിലേക്ക്: മുഖ്യമന്ത്രി സ്ഥാനം കിട്ടാത്തതിൽ ചെന്നിത്തല അതൃപ്തിയിൽ

തിരുവനന്തപുരം∙ മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കാത്തതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയില്‍. ഡല്‍ഹിയില്‍ വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ, രാവിലെ മുതല്‍ വഴുതയ്ക്കാട്ടെ വീട്ടിലുണ്ടായിരുന്ന ചെന്നിത്തല കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്താതെ വീട്ടില്‍നിന്നു പുറത്തേക്കു പോയി. വീടിന്റെ പിന്‍ഭാഗത്തുകൂടിയാണ് അദ്ദേഹം പോയത്. വീട്ടിലുണ്ടായിരുന്ന നിയുക്ത എംഎല്‍എ ജ്യോതികുമാര്‍ ചാമക്കാലയാണ് പുറത്തിറങ്ങിവന്ന് രമേശ് വീട്ടിലില്ലെന്ന് അറിയിച്ചത്. രമേശ് ചെന്നിത്തല ഹരിപ്പാട്ടേയ്ക്കാണു പോയതെന്നും അവിടെനിന്ന് ഗുരുവായൂരിലേക്കു പോകുമെന്നുമാണ് വിവരം. അതുകൊണ്ടുതന്നെ ഇന്നു വൈകിട്ടു നടക്കുന്ന നിയമസഭാകക്ഷി യോഗത്തില്‍ രമേശ് പങ്കെടുക്കില്ല. മുഖ്യമന്ത്രി പ്രഖ്യാപനത്തിനു മുന്‍പ് ഫോണില്‍ സംസാരിച്ച രാഹുല്‍ ഗാന്ധിയോടു രമേശ് അതൃപ്തി അറിയിച്ചുവെന്നാണ് വിവരം. ഇത്രയും കാലത്തെ തന്റെ പ്രവര്‍ത്തനവും സീനിയോറിറ്റിയും പരിഗണിക്കാത്തതിലാണ് രമേശ് പരാതി വ്യക്തമാക്കിയത്.
Source link


