LATEST

‘വി ഡി സതീശന് അഭിനന്ദനം, സർക്കാരിന് വേണ്ട എല്ലാ പിന്തുണയും നൽകും’; പാർട്ടിയാണ് തനിക്ക് വലുതെന്ന് കെ സി വേണുഗോപാൽ


ന്യൂഡൽഹി: ഹൈക്കമാൻഡിന്റെ അംഗീകാരം പൂർണമായും അംഗീകരിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പല ഘടകങ്ങൾ പരിഗണിച്ചശേഷമായിരിക്കും ഹൈക്കമാൻഡ് തീരുമാനമെടുത്തിട്ടുണ്ടാവുക. താൻ തികഞ്ഞൊരു കോൺഗ്രസുകാരനാണെന്ന് പറഞ്ഞ അദ്ദേഹം വി ഡി സതീശനെ അഭിനന്ദിക്കുകയും ചെയ്‌തു. ‘വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ച ഹൈക്കമാൻഡ് നിലപാടിനെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു. കേരളത്തിലെ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് വൻ ഭൂരിപക്ഷം നൽകി കോൺഗ്രസിനെ വിജയപ്പിച്ചത്. ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ചുള്ള സർക്കാരാവും കേരളത്തിലുണ്ടാവുക. യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. വി ഡി സതീശനെ ഹൃദയത്തിൽ നിന്ന് ഞാൻ അഭിനന്ദിക്കുന്നു.


Source link

Back to top button