test del 3
ചാനൽ സ്ക്രീനുകളിൽനിന്നു കണ്ണെടുക്കാതെ അവർ കാത്തിരുന്നു; പക്ഷേ, കോൺഗ്രസ് നേതൃത്വം വീണ്ടുമൊരിക്കൽക്കൂടി നിരാശരാക്കി

തിരുവനന്തപുരം ∙ തർക്കങ്ങൾക്കു തളർത്താൻ കഴിയാത്ത മനസ്സുമായി മുഖ്യമന്ത്രിക്കായി കാത്തിരുന്ന പ്രവർത്തകരെ കോൺഗ്രസ് നേതൃത്വം വീണ്ടുമൊരിക്കൽക്കൂടി നിരാശരാക്കി. ഏതു നിമിഷവും മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാകുമെന്ന വാർത്ത പരന്നതോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ഇന്നലെ വൈകിട്ട് പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. കാത്തിരിപ്പിന്റെ കെട്ടുപൊട്ടിക്കാനായില്ലെങ്കിലും ഇന്ന് മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്ന ഹൈക്കമാൻഡിന്റെ പ്രതികരണത്തിൽ ആശ്വാസം കണ്ടെത്തിയാണ് പ്രവർത്തകർ മടങ്ങിപ്പോയത്.മുഖ്യമന്ത്രി ചർച്ചകൾ അവസാനഘട്ടത്തിലെത്തിയ ദിവസം പ്രമുഖ നേതാക്കളുടെ അഭാവം ഇന്ദിരാ ഭവനിൽ നിഴലിച്ചുനിന്നു. ഉച്ചയ്ക്ക് എംഎൽഎ ഹോസ്റ്റലിലേക്ക് മടങ്ങിയ പ്രസിഡന്റ് സണ്ണി ജോസഫ്, വൈകിട്ട് ഓഫിസിലേക്ക് തിരിച്ചെത്തിയില്ല. ആകെ 63 എംഎൽഎമാരുള്ള പാർട്ടിയുടെ ഒരു എംഎൽഎ പോലും ഇന്നലെ പാർട്ടി ആസ്ഥാനത്തുണ്ടായിരുന്നില്ല.
Source link


