test del 4 copy of del 3

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റ ശേഷം ഹിന്ദി വിരുദ്ധ പ്രക്ഷോഭമോ? | Fact Check


മുഖ്യമന്ത്രി സി.ജോസഫ് വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമുള്ള തമിഴ്‌നാട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ, സൈൻബോർഡുകളിലെ ഹിന്ദി വാചകങ്ങളിൽ നിരവധി പേർ പെയിന്റിംഗ് സ്പ്രേ ചെയ്യുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ടിവികെ വിജയ് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് തമിഴ്‌നാട്ടിൽ ഹിന്ദി വിരുദ്ധ വിദ്വേഷം ആരംഭിച്ചത് എന്നാണ് വിഡിയോയിലെ അവകാശവാദം. എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം.Anti-Hindi Hate started in TamilNadu after Swearing-in of TVK Vijay.This is the only thing they knew & call BJP a communal party എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്. വൈറൽ വിഡിയോ കാണാംഈ സൂചനകളുപയോഗിച്ച് നടത്തിയ പരിശോധനയിൽ മാർച്ച് 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട് സന്ദർശിച്ചതിന് ശേഷം തമിഴ്‌നാട്ടിൽ ഹിന്ദി വിരുദ്ധ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടെന്ന് വ്യക്തമാക്കുന്ന ചില വാർത്താ റിപ്പോർട്ടുകൾ  ലഭിച്ചു.’മെയ് 17 മൂവ്മെന്റ് എന്നറിയപ്പെട്ട ഈ സമരത്തിൽ പങ്കെടുത്തവർ ചെന്നൈ പാർക്ക് റെയിൽവേ സ്റ്റേഷനിലെ സൈൻബോർഡുകളിൽ കറുത്ത പെയിന്റ് അടിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.  സാമൂഹിക പ്രവർത്തകനായ തിരുമുരുകൻ ഗാന്ധി, ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ തമിഴ് ജനതയ്‌ക്കെതിരെ നടന്ന വംശഹത്യയിൽ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 2009-ൽ തമിഴ്‌നാട്ടിൽ രൂപീകരിച്ച രാഷ്ട്രീയ-പൗരാവകാശ പ്രസ്ഥാനമാണ് മെയ് 17 മൂവ്‌മെന്റ്.


Source link

Back to top button