test del 3
‘ജനവികാരം മാനിക്കണം, കണക്കു പറയണം, രക്തസാക്ഷി ഫണ്ട് വെട്ടിച്ചവരെ പുറത്താക്കുക’; പയ്യന്നൂരിൽ വീണ്ടും പോസ്റ്ററുകൾ

കണ്ണൂർ ∙ രക്തസാക്ഷി ഫണ്ട് വെട്ടിച്ചവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പയ്യന്നൂരിൽ വീണ്ടും പോസ്റ്ററുകൾ. ‘ജനവികാരത്തെ പാർട്ടി മാനിക്കുക, രക്തസാക്ഷി ഫണ്ട് വെട്ടിച്ചവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുക, കണക്ക് ജനങ്ങളോട് പറയുക’ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. സേവ് സിപിഎം ഫോറം എന്ന പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചത്.പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നുവെന്ന് അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവന പുറത്തിറക്കിയിരുന്നു. പയ്യന്നൂരിൽ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെയും വോട്ടെണ്ണി കഴിഞ്ഞപ്പോൾ പാർട്ടി നേതാക്കൾക്കെതിരെയും വ്യാജ ഐഡികൾ ഉപയോഗിച്ച് നടത്തുന്ന വ്യക്തിഹത്യ അടക്കമുള്ള സൈബർ പ്രചാരണങ്ങൾ പ്രതിഷേധാർഹമാണ്. പാർട്ടി പ്രവർത്തകർ ഇത്തരം പ്രചരണങ്ങളിൽ കുടുങ്ങിപ്പോകരുത്. ബിഹാറിലും മറ്റും റജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകൾ ഉപയോഗിച്ചാണ് കള്ളം പ്രചരിപ്പിക്കുന്നതെന്നായിരുന്നു പ്രസ്താവന. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഈ പ്രസ്താവന ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തപ്പോൾ രൂക്ഷവിമർശനമാണ് കമന്റുകളിൽ നിറഞ്ഞത്. ഇതിന് പിന്നാലെയാണ് പയ്യന്നൂരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ടി.ഐ. മധുസൂദനന്റെ േനതൃത്വത്തിലാണ് രക്തസാക്ഷി ഫണ്ട് തട്ടിയതെന്നാണ് ആരോപണം. എന്നാൽ പോസ്റ്ററിൽ ആരുടേയും പേര് പറയുന്നില്ല.
Source link

