NATIIONAL
‘അടവ്’ മാറ്റി എതിർ ടീമുകൾ, അടിതെറ്റി പഞ്ചാബ്; ശ്രേയസിനെ കുഴപ്പിച്ച് ആ ‘ആശങ്ക’; കയറിക്കൂടുമോ?

ആമയുമായി ഓട്ടപ്പന്തയം നടത്തിയ മുയലിന്റെ അവസ്ഥയിലാണ് ഇപ്പോൾ പഞ്ചാബ് കിങ്സ്. ഐപിഎൽ സീസണിന്റെ തുടക്കത്തിൽ തുടർ ജയങ്ങളുമായി കുതിച്ച പഞ്ചാബ് പോയിന്റ് ടേബിളിൽ മറ്റു ടീമുകളെക്കാൾ ബഹുദൂരം മുന്നിലായിരുന്നു, ഏതാനും ദിവസങ്ങൾ മുൻപു വരെ. സീസണിൽ പ്ലേഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമെന്ന നേട്ടത്തിലേക്ക് രണ്ടു ജയത്തിന്റെ ദൂരം മാത്രമുണ്ടായിരുന്ന പഞ്ചാബിനു പക്ഷേ, അവസാന 4 മത്സരങ്ങളിലും അടിതെറ്റി. തുടർതോൽവികൾ വഴങ്ങിയ ടീം പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്കു വീണു. ഒരു മാസത്തിലേറെ കയ്യടക്കിവച്ച ഒന്നാം സ്ഥാനം നഷ്ടപ്പെട്ടെന്നു മാത്രമല്ല, മറ്റു ടീമുകളെ ആശ്രയിക്കാതെ പ്ലേഓഫ് ഉറപ്പിക്കാൻ ബാക്കിയുള്ള 3 മത്സരങ്ങളും ജയിക്കേണ്ട സ്ഥിതിയാണ് ശ്രേയസ് അയ്യർക്കും ടീമിനും.ബോളിങ് ആശങ്ക അർഷ്ദീപ് സിങ് എന്ന ഇന്ത്യൻ പേസറെ മാത്രം ആശ്രയിച്ചാണ് പഞ്ചാബിന്റെ ഡെത്ത് ഓവർ തന്ത്രങ്ങൾ മുന്നോട്ടുപോകുന്നത്. അവസാന ഓവറുകളിൽ റൺസ് പ്രതിരോധിക്കാൻ അർഷ്ദീപിനൊപ്പം മറ്റൊരു സ്പെഷലിസ്റ്റ് പേസർ ഇല്ലാത്തതാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നം. ലോക്കി ഫെർഗൂസൻ, മാർക്കോ യാൻസൻ, സേവിയർ ബാർട്ലെറ്റ്, ബെൻ ഡ്വാർഷസ് തുടങ്ങിയ വിദേശ പേസർമാരെല്ലാം ന്യൂബോൾ സ്പെഷലിസ്റ്റുകളാണ്. ഇന്ത്യൻ പേസർമാരായ യഷ് ഠാക്കൂർ, വി.വൈശാഖ് എന്നിവർക്കും പ്രാവീണ്യം ന്യൂബോളിൽ തന്നെ. ഇതോടെ അവസാന ഓവറുകളിൽ ആർക്കു പന്തുനൽകുമെന്ന ആശങ്ക ശ്രേയസിനെ തുടർച്ചയായി അലട്ടുന്നു.സ്പിന്നിലും മിന്നണം
Source link


