test del 4 copy of del 3
ഇറാന്റെ സൈനിക വിമാനത്തിന് അഭയം നല്‍കി പാക്കിസ്ഥാൻ; സാറ്റ്‍ലൈറ്റ് ചിത്രം പുറത്ത്

വാഷിങ്ടൻ ∙ യുഎസ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാക്കിസ്ഥാൻ അവരുടെ വ്യോമത്താവളങ്ങളിൽ അനുമതി നൽകിയെന്ന വാർത്തയിൽ കൂടുതൽ സ്ഥിരീകരണം. ഇതിനെ സാധൂകരിക്കുന്ന സാറ്റ്‍ലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നു. പുറത്തുവന്ന ചിത്രങ്ങളിൽ പാക്കിസ്ഥാന്റെ നൂർഖാൻ വ്യോമത്താവളത്തിൽ നിർത്തിയിട്ട ഇറാന്റെ സി–130 വിമാനം കാണാം. ഇസ്‍ലാമാബാദിൽ നിന്ന് വെറും 10 കിലോമീറ്റർ മാത്രമാണ് ഈ വ്യോമത്താവളത്തിലേക്കുള്ളത്. യുഎസ്–ഇറാൻ സമാധാനചർച്ചകൾക്ക് മധ്യസ്ഥന്റെ റോളിലാണ് തങ്ങളെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുമ്പോഴാണ് ഈ ആരോപണം ഉയരുന്നത്.Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Vijaychandra333 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Source link


