test del 3

മുഖ്യമന്ത്രി നാളെയെന്ന് കോൺഗ്രസ്; വിശ്വാസം ജയിച്ച് വിജയ്– പ്രധാന വാർത്തകൾ


പത്താംദിവസവും തുടരുന്ന മുഖ്യമന്ത്രി ചർച്ചകളാണ് ഇന്നത്തെയും പ്രധാനവാർത്ത. അതിനിടെ, മുഖ്യമന്ത്രിയും മന്ത്രിമാരുമില്ലാത്തതോടെ ഭരണസ്തംഭന സാഹചര്യം ഒഴിവാക്കാൻ ചീഫ് സെക്രട്ടറി യോഗം വിളിച്ചതും ശ്രദ്ധിക്കപ്പെട്ടു. മുഖ്യമന്ത്രി വിജയ് വിശ്വാസ വോട്ടെടുപ്പ് പാസായതും ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായുള്ള ജ്യോത്സ്യൻ റിക്കി രാധൻ പണ്ഡിറ്റിന്റെ നിയമനം വിജയ് റദ്ദാക്കിയതും തമിഴ്നാട്ടിൽ നിന്നുള്ള പ്രധാന വാർത്തകളായി. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പുറത്തുവന്നതാണ് മറ്റൊരു മുഖ്യവാർത്ത. ഇറാൻ യുദ്ധത്തിനു പിന്നാലെ രാജ്യത്ത് ഇന്ധനപ്രതിസന്ധി രൂക്ഷമായതോടെ തന്റെ വാഹനവ്യൂഹത്തിന്റെ എണ്ണം പ്രധാനമന്ത്രി കുറച്ചതും ശ്രദ്ധിക്കപ്പെട്ടു. ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി…തിരഞ്ഞെടുപ്പ് ഫലം വന്ന് പത്തു നാള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയും മന്ത്രിമാരും ഇല്ലാത്ത സാഹചര്യത്തില്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. സ്‌കൂള്‍ തുറക്കലും മണ്‍സൂണ്‍ മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. സഖ്യകക്ഷികളുടെ അടക്കം കടുത്ത രാഷ്ട്രീയ വിമർശനങ്ങൾക്കു പിന്നാലെ തന്റെ ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയി നിയമിച്ച ഉത്തരവ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് റദ്ദാക്കി. നിയമനം നടന്ന് 36 മണിക്കൂറുകൾക്കകമാണ് ഉത്തരവ് റദ്ദാക്കിയത്.


Source link

Back to top button