test del 5 copy of del 3

അലി അൽ സെയ്ദി ഇറാഖ് പ്രധാനമന്ത്രി ?; പിന്തുണയ്ക്ക് പകരം നിബന്ധനകളുമായി ട്രംപ്


വാഷിങ്ടൻ ∙ ഇറാഖിന്റെ അടുത്ത പ്രധാനമന്ത്രിയായി പ്രമുഖ വ്യവസായിയായ അലി അൽ സെയ്ദിയെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്തുണയ്ക്കുന്നതായി റിപ്പോർട്ടുകൾ. അടുത്തിടെ സെയ്ദിയെ യുഎസിലേക്ക് ക്ഷണിച്ച ട്രംപ്, അമേരിക്ക അദ്ദേഹത്തിനൊപ്പം പൂർണമായും ഉണ്ടെന്ന് പ്രഖ്യാപിച്ചു. എന്നാൽ, ഈ പിന്തുണയ്ക്ക് പിന്നിൽ കടുത്ത നിബന്ധനകളാണ് ട്രംപ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇറാഖിന്റെ അടുത്ത സർക്കാരിൽ നിന്ന് ഇറാൻ പിന്തുണയുള്ള മിലിഷ്യ ഗ്രൂപ്പുകളെ ഒഴിവാക്കണമെന്നും ബാഗ്ദാദിൽ ഇറാനുള്ള സ്വാധീനം അവസാനിപ്പിക്കണമെന്നുമാണ് അമേരിക്കയുടെ പ്രധാന ആവശ്യം. ഇറാനുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ നീക്കം. ഇറാൻ അനുകൂലിയായ മുൻ പ്രധാനമന്ത്രി നൂരി അൽ മാലിക്കിയെ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയപ്പോൾ, ഇറാഖിനുള്ള സഹായം നിർത്തലാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് ഇറാഖിലെ ഷിയാ രാഷ്ട്രീയ വിഭാഗങ്ങൾ സെയ്ദിയുടെ പേര് നിർദ്ദേശിച്ചത്. സെയ്ദിയുടെ നാമനിർദേശത്തിൽ അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തിയതായാണ് സൂചന. നിലവിൽ അദ്ദേഹം ട്രംപുമായും ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായും സംസാരിച്ചു കഴിഞ്ഞു. എന്നാൽ, മിലിഷ്യ ഗ്രൂപ്പുകളെ ഭരണത്തിൽ നിന്ന് മാറ്റിനിർത്തണമെന്ന ട്രംപിന്റെ ആവശ്യം നടപ്പിലാക്കുന്നത് സെയ്ദിയെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ വെല്ലുവിളിയാണ്.


Source link

Back to top button