LATEST
വിജയ്ക്കൊപ്പം നിഴൽ പോലെ ഒരു മലയാളി, ദളപതിയുമായി സിനിമയെ വെല്ലും സൗഹൃദം

മാഹി: വിജയ് തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ മയ്യഴിക്കാർക്കും അഭിമാനിക്കാം. ഇളയ ദളപതിയുടെ വിശ്വസ്തനായ അംഗരക്ഷകൻ മയ്യഴി പെരിങ്ങാടി സ്വദേശി നയിം മൂസ്സയാണ്. യൂറോപ്യൻ സെക്യൂരിറ്റീസ് എന്ന കമ്പനിയിൽ 2000 ലാണ് നയിം മൂസ്സ ജോലി തേടിയെത്തിയത്. അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ തുടങ്ങിയ സൂപ്പർ സ്റ്റാറുകളുടെയും ഭരണത്തലവന്മാരുടെയും അംഗരക്ഷകനായി നയിം മൂസ്സ പ്രവർത്തിച്ചിട്ടുണ്ട്. 2004ൽ സഹോദരൻ നാജിസ് മൂസ്സക്കൊപ്പം ‘ജെന്റൂർ സെക്യൂരിറ്റി” എന്ന പേരിൽ സ്വന്തമായി കമ്പനി തുടങ്ങുകയായിരുന്നു.വിജയ് ഒരിക്കൽ ദുബായിലെത്തിയപ്പോൾ ‘ജെന്റർ സെക്യൂരിറ്റി” കമ്പനിക്കായിരുന്നു സുരക്ഷാ ചുമതല.
Source link


