ഒടുവിൽ നറുക്ക് വീണത് കെ സി വേണുഗോപാലിന്? നടപടികൾ വേഗത്തിലാക്കി ഹൈക്കമാൻഡ്, പ്രഖ്യാപനം ഇന്നുണ്ടായേക്കും

ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാരെന്ന അന്തിമ ചർച്ചകളിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുന്നിലെന്ന് വിവരം. ഹൈക്കമാൻഡ് നടപടികൾ വേഗത്തിലാക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. പ്രഖ്യാപനം വൈകില്ലെന്നും ഇന്നോ നാളെയോ ഉണ്ടാകുമെന്നും സൂചനയുണ്ട്. ഉപമുഖ്യമന്ത്രിയുണ്ടാകില്ലെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. പ്രഖ്യാപനം കേരളത്തിൽ വേണോ അതോ ഡൽഹിയിൽ വേണോ എന്നതിലും ചർച്ച നടക്കുന്നുണ്ട്. ഭൂരിപക്ഷം കോൺഗ്രസ് എം.എൽ.എമാരുടെ പിന്തുണയുള്ള കെ.സി. വേണുഗോപാലിനെ ഒഴിവാക്കുന്നത് ഉചിതമാവില്ലെന്ന നിലപാടിലാണ് രാഹുൽ ഗാന്ധിയെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ചെന്നിത്തലയെയും സതീശനെയും ഒഴിവാക്കി പാർലമെന്റംഗമായ വേണുഗോപാലിനെ തീരുമാനിക്കുന്നത് കേരളത്തിലെ പാർട്ടിയിൽ പ്രതിഷേധങ്ങൾക്കും പൊട്ടിത്തെറികൾക്കും ഇടയാക്കുമെന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിനുണ്ട്. ചേരിതിരിഞ്ഞ് അണികൾ സംഘടിക്കുകയും സർക്കാരിന്റെ മുന്നോട്ടുള്ള പോക്കിനെ അത് ബാധിക്കുകയും ചെയ്യും. കെ.സി മുഖ്യമന്ത്രിയാകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് സതീശൻ രാഹുലിനെ ധരിപ്പിച്ചതായാണ് വിവരം.
Source link


